രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ നാവികസേന 3000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
प्रविष्टि तिथि:
19 APR 2021 5:05PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 19, 2021
ഇന്ത്യൻ നാവിക കപ്പലായ സുവർണ, അറബിക്കടലിൽ നിരീക്ഷണ പട്രോളിംഗിനിടെ, സംശയകരമായ സാഹചര്യത്തിൽ മത്സ്യബന്ധന കപ്പലിനെ നേരിട്ടു. കൂടുതൽ അന്വേഷണത്തിനായി നാവികസേനാ സംഘം മത്സ്യബന്ധന ബോട്ടിൽ തിരച്ചിൽ നടത്തിയതിലൂടെ 300 കിലോയിലധികം വരുന്ന മയക്കുമരുന്ന് പദാർത്ഥങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ബോട്ട് ഏറ്റവും അടുത്തുള്ള ഇന്ത്യൻ തുറമുഖമായ കൊച്ചിയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്.
RRTN/SKY
(रिलीज़ आईडी: 1712695)
आगंतुक पटल : 329