തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീ സുശീൽ ചന്ദ്ര ഇന്ത്യയുടെ 24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

Posted On: 13 APR 2021 3:30PM by PIB Thiruvananthpuram

 


ന്യൂഡൽഹി , ഏപ്രിൽ 13,2021


 ശ്രീ സുനിൽ അറോറയുടെ പിൻഗാമിയായി 24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ശ്രീ സുശീൽ ചന്ദ്ര ചുമതലയേറ്റു. 2021 ഏപ്രിൽ 12 നാണ് ശ്രീ അറോറ ഓഫീസ് കാലാവധി പൂർത്തിയാക്കിയത്.ശ്രീ ചന്ദ്ര 2019 ഫെബ്രുവരി 15 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷണറായി കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നു

2020 ഫെബ്രുവരി 18 മുതൽ ഡിലിമിറ്റേഷൻ (അതിർത്തി നിർണയ ) കമ്മീഷൻ അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം   ജമ്മു കാശ്മീരിന്റെ ഡി  ലിമിറ്റേഷൻ കാര്യങ്ങളാണ് നോക്കിയിരുന്നത്.    39 വർഷത്തോളമായി ആദായനികുതി വകുപ്പിൽ നിരവധി തസ്തികകളിൽ പ്രവർത്തിച്ചിരുന്ന എസ്. സുശീൽ ചന്ദ്ര 2016  നവംബർ 1  മുതൽ 2019 ഫെബ്രുവരി 14 വരെ സിബിഡിടി ചെയർമാനായും പ്രവർത്തിച്ചു .

 

സ്ഥാനമൊഴിയുന്ന  ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറക്കു  2021 ഏപ്രിൽ 12 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ യാത്രയയപ്പു നൽകി . കമ്മീഷനിൽ 43 മാസവും സിഇസിയായി ഏകദേശം 29 മാസവും കാലാവധി പൂർത്തിയാക്കിയ ശേഷം, 2019 ലെ 17-ാമത് ലോക്സഭാ തെരഞ്ഞെടുപ്പും 2017 സെപ്റ്റംബറിൽ ഇസി‌ഐയിൽ ചേർന്നതിനുശേഷം 25 സംസ്ഥാന നിയമസഭകളിലേക്കുള്ള  തിരഞ്ഞെടുപ്പും വിജയകരമായി നടത്തിയതിന് ശേഷമാണു ശ്രീ അറോറ സ്ഥാനമൊഴിയുന്നത്.
 
IE/SKY


(Release ID: 1711449) Visitor Counter : 3347