പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യൻ സർവ്വകലാശാലകളുടെ 95-ാമത് വാർഷിക യോഗത്തെയും, വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

കിഷോർ മക്വാന രചിച്ച ഡോ. ബി ആർ അംബേദ്കറിനെക്കുറിച്ചുള്ള പുസ്തകങ്ങളും പ്രധാനമന്ത്രി പുറത്തിറക്കും

Posted On: 13 APR 2021 11:27AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ഇന്ത്യൻ സർവ്വകലാശാലകളുടെ 95-ാമത് വാർഷിക യോഗത്തെയും,സർവ്വകലാശാല  വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെയും നാളെ ( 2021 ഏപ്രിൽ 14 ന്) രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ശ്രീ കിഷോർ മക്വാന രചിച്ച ഡോ. ബി ആർ അംബേദ്കറുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കും. ഗുജറാത്ത് ഗവർണറും, മുഖ്യമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. അഹമ്മദാബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ ഓപ്പൺ സർവ്വകലാശാലയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എ.ഐ.യു സമ്മേളനത്തെക്കുറിച്ചും വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെക്കുറിച്ചും :

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ടതും, പരമോന്നതവുമായ സംഘടനയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ (എ.ഐ.യു) ഈ വർഷം 95-ാമത് വാർഷിക യോഗം 2021 ഏപ്രിൽ 14 മുതൽ 15 വരെ നടക്കുകയാണ്. സംഘടനയുടെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും, സാമ്പത്തിക സ്ഥിതി അവതരിപ്പിക്കുന്നതിനും വരും വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി നിർവ്വചിക്കുന്നതിനും,  വൈസ് ചാൻസലർമാരുടെ മേഖലാ യോഗങ്ങളെക്കുറിച്ചും വർഷം മുഴുവൻ നടത്തിയ മറ്റ് ചർച്ചകളെക്കുറിച്ചും അംഗങ്ങളെ അറിയിക്കാനുള്ള ഒരു വേദി കൂടിയാണിത്.

ഡോ. സർവ്വേപള്ളി രാധാകൃഷ്ണൻ, ഡോ. ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയവരുടെ രക്ഷാകർതൃത്വത്തിൽ 1925 ൽ സ്ഥാപിതമായ എ.ഐ.യുവിന്റെ 96-ാം സ്ഥാപക ദിനത്തെ യോഗം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യും.

'ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിവർത്തിപ്പിക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം -2020 നടപ്പിലാക്കുക' എന്ന വിഷയത്തിൽ വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറും യോഗത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. പ്രാഥമിക പങ്കാളികളായ വിദ്യാർത്ഥികളുടെ താൽപ്പര്യപ്രകാരം നയം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ കർമ്മപദ്ധതി ഉപയോഗിച്ച് അടുത്തിടെ സമാരംഭിച്ച ദേശീയ വിദ്യാഭ്യാസ നയം 2020 നായി നടപ്പാക്കൽ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. 

പുറത്തിറക്കുന്ന പുസ്തകങ്ങളെക്കുറിച്ച് :

ശ്രീ കിഷോർ മക്വാന എഴുതിയ ബാബ സാഹിബ് ഭീംറാവു അംബേദ്കറുടെ ജീവിതത്തെ ആസ്പദമാക്കി താഴെപ്പറയുന്ന നാല് പുസ്തകങ്ങളും പ്രധാനമന്ത്രി പുറത്തിറക്കും:

ഡോ. അംബേദ്കർ ജീവൻ ദർശനം
ഡോ. അംബേദ്കർ വ്യക്തി ദർശനം
ഡോ. അംബേദ്കർ രാഷ്ട്ര ദർശനം 
ഡോ. അംബേദ്കർ ലക്ഷ്യ ദർശനം

*****
 



(Release ID: 1711394) Visitor Counter : 171