ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡുമായി ബന്ധപ്പെട്ട മന്ത്രി-തല സംഘത്തിന്റെ 24-മത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു

Posted On: 09 APR 2021 2:31PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി , ഏപ്രിൽ 09,2021 

കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ഡോഹർഷ് വർധൻ  കോവിഡുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ ന്നത-തല യോഗത്തിന്റെ അധ്യക്ഷത വഹിച്ചുവീഡിയോ-കോൺഫെറെൻസിലൂടെയാണ് ഇന്ന് യോഗം നടന്നത്.

ഇന്ന് രാവിലെ ഒമ്പത് മണിവരെയുള്ള കണക്ക് പ്രകാരം, 60 വയസ്സിന് മുകളിൽ ഉള്ള ഗുണഭോക്താക്കൾക്ക് മൂന്ന് കോടിയിൽ കൂടുതൽ വാക്സിനേഷനുകൾ നൽകി കഴിഞ്ഞു. 9.43 കോടിയിൽ കൂടുതൽ വാക്സിൻ ഡോസുകളും നൽകി കഴിഞ്ഞുവാക്സിൻ മൈത്രിയിലൂടെ 85 
രാജ്യങ്ങളിലേക്ക് 6.45 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തുഇതുവരെ 25,71,98,105 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. 1230 ഗവണ്മെന്റ് ലാബുകളും, 1219 സ്വകാര്യ ലാബുകളും ഉൾപ്പടെ 2449 കോവിഡ് പരിശോധന ലാബുകൾ ഇപ്പോൾ നിലവിൽ ഉണ്ട്. 4,68,974 ബെഡ്ഡുകളോട് കൂടി 2084 സമർപ്പിത കോവിഡ് ആശുപത്രികൾ (കേന്ദ്രം - 89, സംസ്ഥാനങ്ങൾ - 1995) ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

ഡോ സുജീത് കുമാർ സിംഗ്ഡയറക്ടർ (എൻ സി ഡി സി), നടത്തിയ സമഗ്രമായ അവതരണത്തിൽ  ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 11 സംസ്ഥാനങ്ങളുടെ നിലവിലെ സ്ഥിതി വിശകലനം ചെയ്തു. 2021 ഏപ്രിൽ 8-ലെ കണക്കുകൾ പ്രകാരംഇന്ത്യയുടെ ഏഴ് ദിവസത്തെ കേസ് വളർച്ച നിരക്ക് (12.93%), യൂ എസ് ബ്രസീൽ എന്നീ രാജ്യങ്ങളുടെ തൊട്ട് താഴെയാണ്ദിവസേനയുള്ള കോവിഡ് കേസുകളിൽ 5.37% ശരാശരി വളർച്ച നിരക്ക് (2021 ഏപ്രിൽ 8-ലെ കണക്കുകൾ പ്രകാരം)  ഉണ്ടെങ്കിലുംദേശിയ കേസ് മരണ അനുപാതം 1.28% ആയി കുറഞ്ഞിട്ടുണ്ട്.

മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

RRTN

 

 (Release ID: 1710672) Visitor Counter : 176