പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ നെതര്‍ലന്റ്‌സ് വെര്‍ച്ച്വല്‍ ഉച്ചകോടി (ഏപ്രില്‍ 09, 2021)

Posted On: 08 APR 2021 7:09PM by PIB Thiruvananthpuram

നെതര്‍ലന്റ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടുമായി 2021 ഏപ്രില്‍ 9ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തും.
നിരന്തരമായ ഉന്നതതല ആശയവിനിമയങ്ങള്‍ ഉണ്ടാക്കിയ ഉഭയകക്ഷി ബന്ധത്തിന്റെ ചലനാത്മകത നിലനിര്‍ത്തുന്നതിനാണ് പ്രധാനമന്ത്രി റൂട്ടിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടുത്തിടെയുണ്ടായ വിജയത്തിനെത്തുടര്‍ന്നുള്ള ആസന്നമായ ഉച്ചകോടി. ഉച്ചകോടിയില്‍ രണ്ടുനേതാക്കളും നമ്മുടെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയവഴികളെക്കുറിച്ച് ആലോചിക്കുകയും ചെയ്യും. പരസ്പര താല്‍പര്യമുള്ള പ്രാദേശിക ആഗോളവിഷയങ്ങളിലെ തങ്ങളുടെ വീക്ഷണങ്ങള്‍ അവര്‍ കൈമാറുകയും ചെയ്യും.
പങ്കാളിത്ത മൂല്യങ്ങളും ജനാധിപത്യവും നിയമവാഴ്ചയും സ്വാതന്ത്ര്യവും അടിവരയിടുന്ന ഹൃദയംഗമവും സൗഹാര്‍ദ്ദപരവുമായ ബന്ധമാണ് ഇന്ത്യയും നെതര്‍ലാന്റ്‌സും പങ്കുവയ്ക്കുന്നത്. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ പ്രവാസികളായ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് നെതര്‍ലന്റ്‌സിലാണ്. ജലപരിപാലനം, കൃഷിയും ഭക്ഷ്യസംസ്‌ക്കരണവും, ആരോഗ്യപരിപാലനം, സ്മാര്‍ട്ട് സിറ്റികള്‍, നഗരചലനാത്മകത, ശാസ്ത്രവും സാങ്കേതികവിദ്യയും പുനരുപയോഗ ഊര്‍ജ്ജം ബഹിരാകാശം എന്നിവയുള്‍പ്പെടെ വിശാല ശ്രേണിയിലുള്ള സഹകരണം ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിക്ഷേപകരായ നെതര്‍ലാന്‍ഡ്‌സുമായി ശക്തമായ സാമ്പത്തിക പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. ഇന്ത്യയില്‍ 200 ലധികം ഡച്ച് കമ്പനികളുടെ സാന്നിദ്ധ്യത്തിന് സമാനമായ ഇന്ത്യന്‍ വ്യാപാരത്തിന്റെ സാന്നിദ്ധ്യം നെതര്‍ലാന്റിസിലുമുണ്ട്.

 

***


(Release ID: 1710565) Visitor Counter : 209