രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ സൈന്യത്തിന്റെ സ്വർണിം വിജയ് വർഷ് ആഘോഷങ്ങളുടെ ഭാഗമായി ഓൺ‌ലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു

Posted On: 07 APR 2021 12:29PM by PIB Thiruvananthpuram


ന്യൂഡൽഹി, ഏപ്രിൽ 07, 2021

1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ അൻപതാം വർഷത്തിന്റെ ഓർമയ്ക്കായി, സ്വർണിം വിജയ് വർഷ് ആഘോഷങ്ങൾ ഇന്ത്യൻ സൈന്യം രാജ്യവ്യപകമായി സംഘടിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 2021 ഏപ്രിൽ 01 മുതൽ മെയ് 31 വരെ ഒരു ഓൺലൈൻ സ്ലോഗൻ മത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. എൻ‌ട്രികൾ‌ swarnimvijayvarsh.adgpi[at]gmail[dot]com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. മത്സരത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഹാൻഡിലുകളിൽ ലഭ്യമാണ്.

തിരഞ്ഞെടുത്ത മുദ്രാവാക്യങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക മീഡിയ ഹാൻഡിലുകളിൽ ഉപയോഗിക്കുകയും വിജയികൾക്ക് അർഹമായ ക്രെഡിറ്റും ക്യാഷ് പ്രൈസും നൽകും.

സഹപൗരന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ സായുധ സേനയുടെ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനുമുള്ള കരസേനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മത്സരം.
 
RRTN/SKY


(Release ID: 1710062) Visitor Counter : 213