ഉപരാഷ്ട്രപതിയുടെ കാര്യാലയം

പൊതു വ്യവഹാരത്തിൽ ഭാഷയുടെ മാന്യത നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു

Posted On: 06 APR 2021 4:08PM by PIB Thiruvananthpuram


ന്യൂഡൽഹി, ഏപ്രിൽ 6, 2021

പൊതു വ്യവഹാരത്തിൽ ഭാഷയുടെ മാന്യത കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഊന്നിപ്പറഞ്ഞു. ആരോഗ്യകരവും ശക്തവുമായ ജനാധിപത്യത്തിന് അത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രപ്രാധാന്യമുള്ള ഗുജറാത്തിലെ ദണ്ഡി ഗ്രാമത്തിൽ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 25 ദിവസത്തെ ആചാരപരമായ 'ദണ്ഡി മാർച്ചിന്റെ' സമാപന ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു.  എതിരാളികൾ ഉൾപ്പെടെ എല്ലാവരോടും എല്ലായ്പ്പോഴും മര്യാദയും ബഹുമാനവും കലർന്ന ഭാഷ ഉപയോഗിച്ചിരുന്ന മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.

 "ആസാദി കാ അമൃത് മഹോത്സവ് ”- 75 വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സ്മരണയ്ക്കായി 2021 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നാണ് ആരംഭിച്ചത് . കഴിഞ്ഞ 75 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച അതിവേഗ മുന്നേറ്റത്തെ, 75 ആഴ്‌ചത്തെ പരിപാടിയിലൂടെ ആഘോഷിക്കുന്നു.

25 ദിവസത്തിനുള്ളിൽ 385 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഈ ആചാരപരമായ ദൺഡി യാത്രയിൽ പങ്കെടുത്ത 81 വോളന്റിയർമാരെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

നേരത്തെ പ്രാർത്ഥന മന്ദിറിൽ ഉപരാഷ്ട്രപതി, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.1930 ഏപ്രിൽ 4 ന് ഗാന്ധിജി ഒരു രാത്രി ചെലവഴിച്ച സൈഫി വില്ലയും അദ്ദേഹം സന്ദർശിച്ചു. ഇതിനുശേഷം ശ്രീ നായിഡു, ഉപ്പ് സത്യാഗ്രഹത്തിലെ പ്രവർത്തകരെയും പങ്കെടുത്തവരെയും ആദരിക്കുന്ന സ്മാരകമായ, ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം സന്ദർശിച്ചു.

 
RRTN/SKY
 
 
***

(Release ID: 1709902) Visitor Counter : 282