നിയമ, നീതി മന്ത്രാലയം

ജസ്റ്റിസ് നുതലപതി വെങ്കട രമണയെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌ ആയി രാഷ്ട്രപതി നിയമിച്ചു

Posted On: 06 APR 2021 10:58AM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഏപ്രിൽ 6, 2021

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 124 വകുപ്പ് (2) അനുശാസിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ച് സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് നുതലപതി വെങ്കട രമണയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു.

ജസ്റ്റിസ് നുതലപതി വെങ്കട രമണ 2021 ഏപ്രിൽ 24 ന് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് അദ്ദേഹം.

കർഷക കുടുംബത്തിൽ നിന്നുള്ള ആദ്യ തലമുറ അഭിഭാഷകനായ അദ്ദേഹം ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നവരം ഗ്രാമത്തിൽ നിന്നുള്ളയാളാണ്.

ആന്ധ്രാപ്രദേശ്  ഹൈക്കോടതി, കേന്ദ്ര-ആന്ധ്രപ്രദേശ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ, സുപ്രീം കോടതി എന്നിവിടങ്ങളിൽ അദ്ദേഹത്തിന് പ്രവർത്തന പരിചയമുണ്ട്. ഭരണഘടന, സിവിൽ നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, സർവീസ്/തിരഞ്ഞെടുപ്പ് വിഷയങ്ങൾ എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

 
RRTN/SKY

(Release ID: 1709852) Visitor Counter : 244