രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ നാവികസേനാ കപ്പലുകളും വിമാനവും ലാ പെറൂസ് അഭ്യാസത്തിൽ പങ്കെടുക്കുന്നു  

Posted On: 05 APR 2021 1:12PM by PIB Thiruvananthpuram


ന്യൂഡൽഹി, ഏപ്രിൽ 5, 2021

ഇന്ത്യൻ നാവികസേനാ കപ്പലുകളായ ഐ‌എൻ‌എസ് സത്പുരയും ഐ‌എൻ‌എസ് കിൽട്ടാനും പി 8 ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോൾ വിമാനവും ആദ്യമായി ഫ്രഞ്ച് നാവികസേനയുടെ നേതൃത്വത്തിലുള്ള ലാ പെറൂസ് എന്ന ബഹുരാഷ്ട്ര സമുദ്ര അഭ്യാസത്തിൽ പങ്കെടുക്കുന്നു. 2021 ഏപ്രിൽ 05 മുതൽ 07 വരെ കിഴക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആണ് അഭ്യാസം.

ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനവും ഫ്രഞ്ച് നാവികസേന, റോയൽ ഓസ്‌ട്രേലിയൻ നേവി, ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമായി ചേർന്ന് മൂന്ന് ദിവസം കടലിൽ ആണ് അഭ്യാസം നടക്കുന്നത്.

ഉപരിതല യുദ്ധം, ആന്റി-എയർ യുദ്ധമുറകൾ, വ്യോമ പ്രതിരോധ വ്യായാമങ്ങൾ, ആയുധ വെടിവയ്പ്പ് അഭ്യാസങ്ങൾ, ക്രോസ് ഡെക്ക് ഫ്ലൈയിംഗ് പ്രവർത്തനങ്ങൾ, തന്ത്രപരമായ നീക്കങ്ങൾ, നാവിക ജോലിപ്പരിചയത്തിൽ വന്നിട്ടുള്ള പരിണാമങ്ങൾ എന്നിവയുൾപ്പെടെയുള്ള സങ്കീർണ്ണവും നൂതനവുമായ നാവിക പ്രവർത്തനങ്ങൾക്ക് ലാ പെറൂസ് സാക്ഷ്യം വഹിക്കും.

സൗഹൃദ നാവികസേനകൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള കൂട്ടായ പ്രവര്‍ത്തനം, ഏകോപനം, പരസ്പരപ്രവർത്തനക്ഷമത എന്നിവ ഈ അഭ്യാസത്തിൽ പ്രദർശിപ്പിക്കും.

 
RRTN/SKY


(Release ID: 1709647) Visitor Counter : 458