ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്  പ്രതിരോധ കുത്തിവെയ്പ്പ് നടപടികൾ അവലോകനം ചെയ്തു.

Posted On: 31 MAR 2021 2:37PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി , മാർച്ച് 31,2021  
 

2021 ഏപ്രിൽ മാസത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടപടികളും, തയ്യാറെടുപ്പുകളും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി ചേർന്ന്  അവലോകനം ചെയ്തു

രാജ്യത്ത്  പുരോഗമിക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ നിലവിലെ അവസ്ഥ, വേഗത, പ്രശ്നങ്ങൾ തുടങ്ങിയവയും,2021 ഏപ്രിൽ മുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ്  പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കാൻ  തീരുമാനിച്ച പശ്ചാത്തലത്തിൽ കൈക്കൊണ്ട തയ്യാറെടുപ്പുകളും
 കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ , ദേശീയ ആരോഗ്യ അതോറിറ്റി  സിഇഒ  യും  കോവിഡ്   പ്രതിരോധകുത്തിവെപ്പ് ശാക്തീകരണ സംഘത്തലവനുമായ ഡോക്ടർ ആർ എസ് ശർമ എന്നിവർ അധ്യക്ഷം വഹിച്ച ഉന്നതതലയോഗം   അവലോകനം ചെയ്തു.

വീഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്ന യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, NHM സംസ്ഥാന ദൗത്യ ഡയറക്ടർമാർ, സംസ്ഥാന ഇമ്മ്യൂണൈസേഷൻ   ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു



 കോവിഡ്കേസുകൾ വർദ്ധിക്കുന്ന  ജില്ലകളിലെ,  കോവിഡ്പ്രതിരോധകുത്തിവെപ്പ് താരതമ്യേന കുറഞ്ഞ   മേഖലകൾ തിരിച്ചറിയുന്നതിനും അവിടെ ആവശ്യമായ പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിനും യോഗം പ്രത്യേക പരിഗണന നൽകി
 

 ആരോഗ്യപ്രവർത്തകർ, മുന്നണി  പോരാളികൾ എന്നിവർക്ക് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നതുമായി  ബന്ധപ്പെട്ട് താഴെപ്പറയുന്നവ ശ്രദ്ധിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി
 .
 1 . കുത്തിവെപ്പ് യജ്ഞത്തിൽ രജിസ്റ്റർ ചെയ്ത്  കുത്തിവെപ്പ് സ്വീകരിക്കുന്നത് അർഹരായവർ മാത്രമാണെന്ന് ഉറപ്പാക്കുക


2 .CoWIN സംവിധാനത്തിലെ പിഴവുകൾ ഉള്ളതോ, ഇരട്ടിച്ചതോ ആയ അപേക്ഷകളിൽ തക്കതായ നടപടികൾ സ്വീകരിക്കുക


 3 .രാജ്യത്തെ പ്രതിരോധകുത്തിവെപ്പ്  കുറഞ്ഞ മേഖലകൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കുക

 4 . ഈ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിരോധ കുത്തിവെപ്പിന് പ്രത്യേക പരിഗണന നൽകുക


 സ്വകാര്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളെ യജ്ഞത്തിന്റെ  ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട്  സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ താഴെപ്പറയുന്നവ  ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്



 1.തങ്ങളുടെ  ശേഷി ഉപയോഗപ്പെടുത്തുന്നതും ആയി ബന്ധപ്പെട്ട്, പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ കൃത്യമായ അവലോകനം നടത്തുക  

 2 . സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളുടെ ആവശ്യം തിരിച്ചറിയുന്നതിനായി   കുത്തിവെപ്പ് കേന്ദ്രങ്ങളുടെ GIS വിശകലനം നടത്തുക

3 . വാക്സിൻ വിതരണം മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച സ്വകാര്യ പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുക


 വാക്സിൻ കരുതൽ ശേഖരവുമായി ബന്ധപ്പെട്ട്   താഴെപറയുന്നവ  സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ    ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി


1 . ഒരു തലത്തിലുള്ള സംഭരണത്തിലും വാക്സിന്റെ  സെഡിമെൻറ്റെഷൻ  നടക്കുന്നില്ല


 2 .ആവശ്യത്തിൽ കൂടുതലോ കുറവോ സംഭരിക്കുന്നത് ഒഴിവാക്കുന്നതിനായി  ഉപഭോഗം അടിസ്ഥാനമാക്കിയുള്ള വിതരണം


3 . വാക്സിൻ ഉപഭോഗം, നിലവിലുള്ള ശേഖരം എന്നിവ ദിനംപ്രതി വിലയിരുത്തുകയും കുറവുണ്ടാകുന്ന പക്ഷം ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക

 താഴെപ്പറയുന്നവ ഉറപ്പാക്കണമെന്നും സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി

1 .വാക്സിൻ ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തുന്നത് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കുക. നിലവിൽ ദേശീയ ശരാശരി ആറു ശതമാനമാണ്

2 . എല്ലാതലങ്ങളിലും കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തുന്നത് കൃത്യമായി അവലോകനം ചെയ്യുക

 3 .നിലവിലെ കരുതൽശേഖരം കൃത്യമായി വിനിയോഗിക്കുകയും വാക്സിനുകൾ  ഉപയോഗിക്കാതെ കാലാവധി കഴിയുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുക

 4 .കോവിഡ് വാക്സിൻ ഉപഭോഗം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ  CoWIN & eVIN പോർട്ടലുകളിൽ കൃത്യമായി ലഭ്യമാക്കുക
.

 
IE/SKY
 
*****
 


(Release ID: 1708717) Visitor Counter : 336