വാണിജ്യ വ്യവസായ മന്ത്രാലയം

വ്യാവസായിക സംരംഭക മെമ്മോറാണ്ടം  അനുവദിക്കുന്നതിനുള്ള പോർട്ടൽ നവീകരിച്ചു.

Posted On: 30 MAR 2021 3:04PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 30,2021



ബിസിനസ്സ് സൗഹൃദ അന്തരീക്ഷവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി വ്യാവസായിക സംരംഭക   മെമ്മോറാണ്ടം (ഐ.ഇ.എം.) അനുവദിക്കുന്നതിനുള്ള പോർട്ടൽ ഡി.പി.ഐ.ഐ.ടി.നവീകരിച്ചു.ഒരു കമ്പനിയുടെ എല്ലാ മേഖലകളിലെയും സ്ഥലങ്ങളിലെയും വിശദാംശങ്ങൾ ശേഖരിക്കാൻ ഒറ്റ വ്യാവസായിക സംരംഭക മെമ്മോറാണ്ടം (ഐ.ഇ.എം.) നവീകരിച്ച പോർട്ടൽ വാഗ്ദാനം ചെയ്യുന്നു.

നിക്ഷേപ ഉദ്ദേശ്യങ്ങൾ (ഐ.‌ഇ‌.എം.-പാർട്ട് എ) പൂരിപ്പിക്കുന്നതിനും ഉത്പാദന ആരംഭം (ഐ‌ഇ‌എം-പാർട്ട് ബി) തടസ്സമില്ലാതെ റിപ്പോർട്ടുചെയ്യുന്നതിനും ഈ ഒറ്റ ഫോം സഹായകമാകും.വ്യാവസായിക സംരംഭക മെമ്മോറാണ്ടത്തിൽ വരുത്തുന്ന ഏത് ഭേദഗതിയും മുമ്പ് ഫയൽ ചെയ്ത മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട് തന്നെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.ഇതിലൂടെ മുഴുവൻ പ്രക്രിയയിലും വിവരങ്ങൾ‌ പൂരിപ്പിക്കുന്നതിലുണ്ടാകാൻ സാധ്യതയുള്ള ‌ ഇരട്ടിപ്പ് ഒഴിവാകുന്നു.

എല്ലാ അനുമതികളും  ഇ-മെയിൽ  എസ്എംഎസ് എന്നിവ വഴി പൂർണ്ണമായും കടലാസ് രഹിതമായി  അപേക്ഷകരെ അറിയിക്കും. അതോടൊപ്പം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കും വിവരങ്ങൾ അയയ്ക്കും. അപേക്ഷ സമർപ്പിക്കുന്നതിനും ഐ.‌ഇ‌.എം.സർ‌ട്ടിഫിക്കറ്റ് നേടുന്നതിനുമുള്ള  ജി 2 ബി പോർട്ടൽ http://services.dipp.gov.in -ൽ  ലഭ്യമാണ്.  

 
IE/SKY
 
 

(Release ID: 1708529) Visitor Counter : 224