ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഉപരാഷ്‌ട്രപതി ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു

Posted On: 29 MAR 2021 11:02AM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച്  29,2021

ഉപരാഷ്ട്രപതി ശ്രീ. എം .വെങ്കയ്യ നായിഡു ഹോളി ആഘോഷത്തോടനുബന്ധിച്ചു രാഷ്ട്രത്തിനു ആശംസകൾ അർപ്പിച്ചു.നമ്മുടെരാജ്യത്ത് ഉത്സവങ്ങളെല്ലാം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേർന്ന്ആഘോഷിക്കാനുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ , കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  കോവിഡ്  ആരോഗ്യ, ശുചിത്വ  പ്രോട്ടോകോളുകൾ പാലിച്ചു കൊണ്ടായിരിക്കണമെന്നു അദ്ദേഹം തന്റെ  സഹപൗരന്മാരോട് അഭ്യർത്ഥിച്ചു  .ഹോളി  നമ്മുടെ ജീവിതത്തിൽ സമാധാനവും, ഐക്യവും, സമൃദ്ധിയും, സന്തോഷവുംകൊണ്ടുവരട്ടെ എന്ന്  അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു

IE

 
 


(Release ID: 1708259) Visitor Counter : 224