പ്രധാനമന്ത്രിയുടെ ഓഫീസ്
ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
Posted On:
26 MAR 2021 9:50PM by PIB Thiruvananthpuram
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.
ബംഗ്ലാദേശിൻ്റെ രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി അനുസ്മരണം കൂടി ആയിിരുന്നു ഇത്.
ഖുർആൻ, ഭഗവദ്ഗീത, ബുദ്ധ സന്ദേശങ്ങളടങ്ങിയ ത്രിപിതക, ബൈബിൾ എന്നിവയുൾപ്പെടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള പാരായണത്തോടെയാണ് ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് "അനശ്വരനായ മുജിബ്" എന്ന പേരിൽ ഒരു അനിമേഷൻ വീഡിയോ അവതരിപ്പിച്ചു.ബംഗ്ലാദേശ് രാഷ്ട്ര നിർമ്മാണത്തിൽ സായുധ സേനയുടെ പങ്ക് ബന്ധിച്ച് സായുധ സേനയുടെ പ്രത്യേക അവതരണവും നടന്നു.
ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി സ്വാഗത പ്രസംഗം നടത്തി. 1971 ലെ ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത ഇന്ത്യൻ സായുധ സേനയിലെ സൈനികരെ അനുസ്മരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രത്തലവന്മാർ, ഗവൺമെൻ്റ് മേധാവികൾ, വിശിഷ്ട വ്യക്തികൾ എന്നിവരുടെ അഭിനന്ദന സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.
2020ലെ സമാധാന സമ്മാനം ഷെയ്ഖ് മുജിബുർ റഹ്മാനുള്ള മരണാനന്തര ബഹുമതിയായി അദ്ദേഹത്തിൻ്റെ ഇളയ മകൾ ഷെയ്ഖ് റെഹാനയ്ക്കും അവരുടെ സഹോദരി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും നരേന്ദ്ര മോദി കൈമാറി. അഹിംസാത്മകവും മറ്റ് ഗാന്ധിയൻ രീതികളിലൂടെയുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിവർത്തനത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ അവാർഡ്.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ സ്പർശിച്ചു സംസാരിച്ച ശ്രീ. നരേന്ദ്ര മോദി എല്ലാ വിശിഷ്ടാതിഥികൾക്കും നന്ദി അറിയിക്കുകയും ഈ അവസരത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്തു. ഷെയ്ഖ് റെഹാന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ അനശ്വരനായ മുജിബ് ഫലകം’ സമ്മാനിച്ചു.
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ പങ്കിനേയും പരിശ്രമത്തേയും പ്രശംസിച്ചാണ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമീദ് പ്രസംഗിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
കോവിഡ് 19 പകർച്ചവ്യാധികൾക്കിടയിലും നേരിട്ട് ഈ പരിപാടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കൃതജ്ഞത അറിയിച്ചു.. എല്ലായ്പ്പോഴും ബംഗ്ലാദേശിന് ഇന്ത്യാ ഗവൺമെൻ്റ് നൽകിയ പിന്തുണയെ അവർ അഭിനന്ദിച്ചു.സാംസ്കാരിക പരിപാടിയിൽ
വിഖ്യാത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ പണ്ഡിറ്റ് അജോയ് ചക്രബർത്തി ബംഗബാന്ധുവിനായി രചിച്ചു സമർപ്പിച്ച രാഗം വിശിഷ്ടാതിഥികളെയും പ്രേക്ഷകരെയും ആനന്ദിപ്പിച്ചു. എ. ആർ. റഹ്മാന്റെ മനോഹര ഗീതവും ഹൃദയങ്ങൾ കീഴടക്കി.
...
(Release ID: 1708063)
Visitor Counter : 259
Read this release in:
Punjabi
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada