തെരഞ്ഞെടുപ്പ് കമ്മീഷന്‍
എക്സിറ്റ് പോളുകൾക്ക് മേൽ നിരോധനം
Posted On:
26 MAR 2021 4:59PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 26, 2021
2021 മാർച്ച് 27 (ശനി) രാവിലെ 7 മുതൽ 2021 ഏപ്രിൽ 29 (വ്യാഴം) രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ നടത്തുന്നതിനും, അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനമേർപ്പെടുത്തി. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.
2021 ഫെബ്രുവരി 26, 2021 മാർച്ച് 16 എന്നീ ദിവസങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ള അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകൾ, ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എന്നിവയ്ക്കാണ് ഇത് ബാധകമാവുക.
നടക്കാനിരിക്കുന്ന പൊതു-ഉപ തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ടങ്ങളിലെ വോട്ടിങ് സമയം അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിൽ പ്രവചന സർവ്വേകളുടെ ഫലങ്ങൾ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 (1) (b) വകുപ്പ് പ്രകാരമാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി, ഈ വിഷയത്തിൽ 2021 മാർച്ച് 24 ന് പുറത്തിറക്കിയ വിജ്ഞാപനം ഇതോടൊപ്പം ചേർക്കുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
RRTN/SKY
(Release ID: 1707892)
Visitor Counter : 193