ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന  കോവിഡ് കേസുകളിൽ 81 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക, ഛത്തീസ്‌ഗഢ്, ഗുജറാത്ത്  എന്നീ സംസ്ഥാനങ്ങളിൽ  നിന്ന്

Posted On: 25 MAR 2021 11:32AM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 25,2021

മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക,  ഛത്തീസ്‌ഗഡ്,  ഗുജറാത്ത്   എന്നീ ആറ് സംസ്ഥാനങ്ങളിൽ   ദിനം പ്രതിയുള്ള പുതിയ   കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ  80.63%  ഇവിടെനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,476 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു..മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -31,855 (59.57%). പഞ്ചാബിൽ 2,613  പേർക്കും കേരളത്തിൽ 2,456 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.95 ലക്ഷം  (3,95,192) ആയി. ഇത് ആകെ രോഗികളുടെ 3.35 ശതമാനമാണ്.രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 74.32 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആണ്

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 8,61,292 സെഷനുകളിലായി  5.31കോടി (5,31,45,709) വാക്സിൻ ഡോസ് വിതരണം ചെയ്തു.വാക്സിനേഷൻ യജ്ഞത്തിന്റെ 68 -മത്ദിവസം (മാർച്ച്‌ 24 ) 23 ലക്ഷം  (23,03,305)  ഡോസ് വാക്സിൻ വിതരണം ചെയ്തു

രാജ്യത്ത് ഇതുവരെ 1,12,31,650 പേർ രോഗ മുക്തരായി. 95.28%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 26,490  പേർ രോഗ മുക്തരായി. രോഗമുക്തി നേടിയവരും  സജീവ കേസുകളും തമ്മിലുള്ള അന്തരം ഇന്ന് 10,836,458 ആണ്.


കഴിഞ്ഞ 24 മണിക്കൂറിൽ  251 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 78.49 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 95.

 
IE/SKY
 
 

(Release ID: 1707465)