രാജ്യരക്ഷാ മന്ത്രാലയം

കൊറിയൻ ദേശീയ പ്രതിരോധ മന്ത്രി 2021 മാർച്ച് 25 മുതൽ 27 വരെ ഇന്ത്യ സന്ദർശിക്കും.

Posted On: 25 MAR 2021 10:52AM by PIB Thiruvananthpuram


ന്യൂഡൽഹി , മാർച്ച് 25,2021


 കൊറിയൻ ദേശീയ പ്രതിരോധ മന്ത്രി സുഹ് വുക്ക് 2021 മാർച്ച് 25 മുതൽ 27 വരെ ഇന്ത്യ സന്ദർശിക്കും.സന്ദർശന വേളയിൽ ,ഇന്ത്യൻ പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങുമായി ഡൽഹിയിൽ  അദ്ദേഹം  കൂടിക്കാഴ്ച നടത്തും. പരസ്പര താൽ‌പ്പര്യമുള്ള പ്രാദേശിക, അന്തർ‌ദ്ദേശീയ പ്രശ്‌നങ്ങൾ‌ക്കൊപ്പം ഇൻഡോ  -കൊറിയൻ പ്രതിരോധ സഹകരണവും ചർച്ച ചെയ്യും . ഇൻഡോ -കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക്  ദില്ലി കാന്റിൽ വച്ച്  കൊറിയൻ പ്രതിരോധ മന്ത്രിയും  , ഇന്ത്യൻ പ്രതിരോധ മന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്യും. കൊറിയൻ ദേശീയ പ്രതിരോധ മന്ത്രി  അതിനു ശേഷം ആഗ്ര സന്ദർശിക്കുന്നതാണ് .

 
IE
 
 


(Release ID: 1707451) Visitor Counter : 114