മന്ത്രിസഭ

യു പി എസ് സി യും അഫ്ഗാനിസ്ഥാന്റെ ഐ എ ആർ സി എസ് സി യും തമ്മിലുള്ള ധാരണപത്രത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

Posted On: 23 MAR 2021 3:24PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 23, 2021



 ഇന്ത്യയുടെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും(UPSC ),അഫ്ഗാനിസ്ഥാന്റെ ഇൻഡിപെൻഡന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് സിവിൽ സർവീസ് കമ്മീഷനും(IARCSC) തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുപിഎസ് സിയും  ഐ എ ആർ സി എസ് സി യും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ധാരണപത്രം സഹായിക്കും.

 പബ്ലിക് സർവീസ് റിക്രൂട്ട്മെന്റ്, തെരഞ്ഞെടുപ്പ് എന്നിവയിൽ ആധുനിക സമീപന രീതിയുടെ കൈമാറ്റം, രഹസ്യസ്വഭാവം ഇല്ലാത്ത പുസ്തകങ്ങൾ, രേഖകൾ എന്നിവ ഉൾപ്പെടെ വിവരങ്ങളുടെ കൈമാറ്റം, പരീക്ഷാ നടത്തിപ്പിന് വിവര സാങ്കേതിക വിദ്യയിലെ പരിചയസമ്പത്ത് പങ്കുവെക്കൽ, ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിക്കൽ എന്നിവ ധാരണ പത്രത്തിന്റെ പ്രധാന പ്രത്യേകതകൾ  ആണ്

 

 

IE/SKY

 



(Release ID: 1706987) Visitor Counter : 192