വാണിജ്യ വ്യവസായ മന്ത്രാലയം

ബ്രിക്സ് കോൺടാക്റ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക, വാണിജ്യ സംബന്ധിയായ ആദ്യ യോഗം നടന്നു

Posted On: 12 MAR 2021 9:27AM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 12, 2021

 ബ്രിക്സ് കോൺടാക്റ്റ് ഗ്രൂപ്പ് ഓൺ ഇക്കണോമിക് ആൻഡ് ട്രേഡ് ഇഷ്യുസ് (സിജിഇടിഐ) ആദ്യ യോഗം 2021 മാർച്ച് 9 മുതൽ 11 വരെ ചേർന്നു. ബ്രിക്‌സിന്റെ ഈ വർഷത്തെ  പ്രമേയം ഇതാണ്: "ബ്രിക്സ് @ 15: തുടർച്ച, ഏകീകരണം, സമവായം എന്നിവയ്ക്കുള്ള ബ്രിക്സിനുള്ളിലെ സഹകരണം ”.

ഇന്ത്യ അതിന്റെ 2021 ലെ  അധ്യക്ഷതയിൽ, ബ്രിക്സ് സി.ജി.ഇ.ടി.ഐ 2021-നുള്ള നാൾവഴി  അവതരിപ്പിച്ചു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ അധ്യക്ഷതയിൽ സാധ്യമാകേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ബന്ധപ്പെട്ട വകുപ്പുകൾ അവതരണം നടത്തി. സാധ്യമാക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്.

(I) 2020 ൽ റഷ്യൻ അധ്യക്ഷതയിൽ സ്വീകരിച്ച “ബ്രിക്സ് ഇക്കണോമിക് പാർട്ണർഷിപ്പ് 2025” എന്ന രേഖയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന പദ്ധതി.

 (ii) ലോകവ്യാപാര സംഘടനയിലെ  ട്രിപ്സ് (TRIPS) എഴുതിത്തള്ളൽ നിർദ്ദേശത്തിലുള്ള സഹകരണം ഉൾപ്പെടെ ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥ സംബന്ധിച്ച  ബ്രിക്സ് സഹകരണം;

 (iii) ഇ-കൊമേഴ്‌സിലെ ഉപഭോക്തൃ സംരക്ഷണത്തിനുള്ള ചട്ടക്കൂട്;

(iv) താരിഫ് ഇതര റെസലൂഷൻ മെക്കാനിസം;

 (v) സാനിറ്ററി, ഫൈറ്റോ-സാനിറ്ററി വർക്കിംഗ് മെക്കാനിസം;

 (vi) ജനിതക വിഭവങ്ങളുടെയും പരമ്പരാഗത അറിവുകളുടെയും സംരക്ഷണത്തിനുള്ള സഹകരണ ചട്ടക്കൂട്;

(vii) പ്രൊഫഷണൽ സേവനങ്ങളിലെ സഹകരണത്തെക്കുറിച്ചുള്ള ബ്രിക്സ് ചട്ടക്കൂട്.

 

 

IE/SKY

 


(Release ID: 1704317) Visitor Counter : 231