മന്ത്രിസഭ

ആരോഗ്യ വിദ്യാഭ്യാസ സെസ്സില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി രൂപികരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി.

Posted On: 10 MAR 2021 2:03PM by PIB Thiruvananthpuram

2007 ലെ ധനകാര്യ നിയമത്തിന്റെ 136 ബി വകുപ്പ് പ്രകാരം ചുമത്തിയ ആരോഗ്യ-വിദ്യാഭ്യാസ സെസ്സില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ആരോഗ്യത്തിന്റെ വിഹിതം ഉപയോഗിച്ച് അസാധുവാകാത്ത കരുതല്‍ നിധിയായ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി (പിഎംഎസ്എസ്എന്‍) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പിഎംഎസ്എസ്എന്റെ പ്രധാന സവിശേഷതകള്‍:
1. ആരോഗ്യത്തിനായി പൊതു അക്കൗണ്ടില്‍ അസാധുവായി പോകാത്ത ഒരു കരുതല്‍ നിധി.

2. ആരോഗ്യ-വിദ്യാഭ്യാസ സെസ്സിലെ ആരോഗ്യത്തിന്റെ വിഹിതം
പിഎംഎസ്എസ്എന്നിലേക്ക് ക്രെഡിറ്റ് ചെയ്യും;

3. പിഎംഎസ്എസ്എന്നിലേക്കുള്ള വരുമാനം ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ താഴെ പറയുന്ന പ്രധാന പദ്ധതികള്‍ക്കായി ഉപയോഗിക്കും:

· ആയുഷ്മാന്‍ ഭാരത് - പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ പദ്ധതി (എബി-പിഎംജെഎവൈ)

· ആയുഷ്മാന്‍ ഭാരത് - ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എബിഎച്ച്ഡബ്ല്യുസി കള്‍) ദേശീയ ആരോഗ്യ ദൗത്യം

· പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്‌വൈ)

· ആരോഗ്യ അത്യാഹിതങ്ങളില്‍ ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും പ്രതികരണങ്ങളും.

· സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും 2017 ലെ ദേശീയ ആരോഗ്യ നയത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിലേക്കും പുരോഗതി കൈവരിക്കാന്‍ ഉദ്ദേശിച്ചുള്ള ഭാവിയിലെ ഏതെങ്കിലും പരിപാടി/പദ്ധതി.

4. പിഎംഎസ്എസ്എന്‍ ന്റെ ഭരണവും പരിപാലനവും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്; ഒപ്പം

5. ഏതൊരു സാമ്പത്തിക വര്‍ഷത്തിലും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അത്തരം പദ്ധതികള്‍ക്കായുള്ള ചെലവ് തുടക്കത്തില്‍ പിഎംഎസ്എസ്എന്‍ നിന്നും അതിനുശേഷം മൊത്ത ബജറ്റ് സഹായത്തില്‍ നിന്നും  ചെലവഴിക്കും.

നേട്ടങ്ങള്‍:

വിഭവങ്ങളുടെ ലഭ്യതയിലൂടെ സാര്‍വത്രികവും താങ്ങാനാവുന്നതുമായ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, അതേസമയം സാമ്പത്തിക വര്‍ഷാവസാനം തുക കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നു എന്നതാണ് പ്രധാന നേട്ടം.

പശ്ചാത്തലം:

മെച്ചപ്പെട്ട വികസന ഫലങ്ങള്‍ക്ക് ആരോഗ്യം പ്രധാനമാണ്. സാമ്പത്തിക കാഴ്ചപ്പാടില്‍, മെച്ചപ്പെട്ട ആരോഗ്യം ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നു, കൂടാതെ അകാല മരണം, നീണ്ടുനില്‍ക്കുന്ന വൈകല്യം, നേരത്തെയുള്ള വിരമിക്കല്‍ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നു. ആരോഗ്യ ഫലങ്ങള്‍ പൊതുജനാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജനസംഖ്യയുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ഒരു അധിക വര്‍ഷം പ്രതിശീര്‍ഷ ജിഡിപി 4% ഉയര്‍ത്തുന്നു, ആരോഗ്യ നിക്ഷേപം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, പ്രധാനമായും സ്ത്രീകള്‍ക്ക്.

2018 ലെ ബജറ്റ് പ്രസംഗത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി മൂന്ന് ശതമാനം വിദ്യാഭ്യാസ സെസ്സിന് പകരം നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് പ്രഖ്യാപിച്ചിരുന്നു.

 

***(Release ID: 1703868) Visitor Counter : 186