രാജ്യരക്ഷാ മന്ത്രാലയം

മൂന്നാം കൽവാരി ക്ലാസ് അന്തർവാഹിനി ഐ‌എൻ‌എസ് കരഞ്ച് മുംബൈയിലെ നേവൽ ഡോക്യാർഡിൽ കമ്മീഷൻ ചെയ്തു

Posted On: 10 MAR 2021 1:48PM by PIB Thiruvananthpuram


ന്യൂഡൽഹി, മാർച്ച് 10,2021


ഇന്ത്യൻ നാവിക സേനയുടെ മൂന്നാമത്തെ സ്റ്റെൽത്ത് സ്കോർപീൻ ക്ലാസ് സബ്‌മറൈൻ ഐ‌എൻ‌എസ് കരഞ്ച് ഇന്ന് മുംബൈയിലെ നേവൽ ഡോക്യാർഡിൽ കമ്മീഷൻ ചെയ്തു . പഴയ കരഞ്ചിന്റെ കമ്മീഷനിംഗ് ക്രൂവിന്റെ ഭാഗമായിരുന്ന മുൻ നാവികസേനാ മേധാവിയും പിന്നീട് 1971 ലെ ഇന്ത്യാ - പാക് യുദ്ധത്തിൽ കമാൻഡിംഗ് ഓഫീസറുമായിരുന്ന  അഡ്മിറൽ വി എസ് ഷെഖാവത്  ചടങ്ങിൽ  മുഖ്യാതിഥിയായിരുന്നു.

ഐ‌എൻ‌എസ് കരഞ്ച് വെസ്റ്റേൺ നേവൽ കമാൻഡിന്റെ അന്തർവാഹിനി കപ്പലുകളുടെ  ഭാഗമാകും.

ലോകത്തിലെ ഏറ്റവും നൂതനമായ പരമ്പരാഗത അന്തർവാഹിനികളിലൊന്നാണ് സ്കോർപീൻ അന്തർവാഹിനികൾ. ഈ അന്തർവാഹിനികൾ സമുദ്രത്തിന്റെ ഉപരിതലത്തിലും താഴെയുമുള്ള ഏതു  ഭീഷണിയെയും  നിർവീര്യമാക്കുന്നതിന് ആവശ്യമായ ശക്തമായ ആയുധങ്ങളും സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ബിൽഡറുടെ നേവി എന്ന നിലയിൽ ഇന്ത്യൻ നാവിക സേനയുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതിനുള്ള മറ്റൊരു പടിയാണ് ഐ‌എൻ‌എസ് കരാഞ്ചിന്റെ കമ്മീഷനിങ് 

 

IE/SKY

 

*****

 



(Release ID: 1703774) Visitor Counter : 298