പ്രധാനമന്ത്രിയുടെ ഓഫീസ്‌

സെറാ വാരത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ മുഖ്യ പ്രഭാഷണം

Posted On: 05 MAR 2021 8:55PM by PIB Thiruvananthpuram

 


ഡോ.ഡാന്‍ യെര്‍ജിന്‍ അങ്ങുടെ മുഖവുരയ്ക്കു നന്ദി. ഇവിടെ സന്നിഹിതരായതിന് എല്ലാ വിശിഷ്ടാതിഥികള്‍ക്കും നന്ദി.
നമസ്‌കാരം.
വളരെ  വിനയപുരസരമാണ് ഈ  സെറാ വാര ആഗോള ഊര്‍ജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌കാരം  ഞാന്‍ ഏറ്റുവാങ്ങുന്നത്. നമ്മുടെ മഹനീയ മാതൃരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക്, പരിസ്ഥിതിയെ എങ്ങിനെ സംരക്ഷിക്കണം എന്നു കാണിച്ചു തന്ന നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു.
സുഹൃത്തുക്കളെ,
പരിസ്ഥിതി സംരക്ഷണ നേതൃത്വത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. നേതൃത്വത്തെ കുറിച്ചു സാധാരണ പറയുന്നത്, അത് പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗ്ഗം പ്രവൃത്തിയിലൂടെയാണ്. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് ആകുമ്പോള്‍ ഒരു സംശയവുമില്ല, ഇന്ത്യയിലെ ജനങ്ങളെല്ലാം അക്കാര്യത്തില്‍ നേതാക്കളാണ്. ഇത് നൂറ്റാണ്ടുകളായി ഇങ്ങനെയാണ്. നമ്മുടെ സംസ്‌കാരത്തില്‍ പ്രകൃതിയും ദൈവവും എല്ലാം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വൃക്ഷമോ, മൃഗമോ ആയി നമ്മുടെ ദേവീദേവന്മാര്‍ എല്ലാം തന്നെ സംസര്‍ഗ്ഗത്തിലാണ്. ഈ വൃക്ഷങ്ങളും മൃഗങ്ങളും ദിവ്യവുമാണ്. ഏതു സംസ്ഥാനത്തിന്റെ  ഏതു ഭാഷയിലുള്ള സാഹിത്യവും എടുത്തു പരിശോധിച്ചു നോക്കിക്കൊള്ളൂ,  പ്രകൃതിയും മനുഷ്യരുമായുള്ള ദൃഢമായ കൂട്ടുകെട്ട് അവര്‍ ആസ്വദിച്ചിരുന്നതിന്റെ ഉദാഹരണങ്ങള്‍  അതിലെല്ലാം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
സുഹൃത്തുക്കളെ,
മഹാത്മഗാന്ധി തന്നെ ഇവിടെ ജീവിച്ചിരുന്ന ഏറ്റവും മഹാനായ പരിസ്ഥിതി വാദിയായിരുന്നു. അദ്ദേഹം കാണിച്ചു തന്ന മാര്‍ഗ്ഗം മാനവരാശി പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഗുജറാത്തിലെ തീരദേശ നഗരമായ പോര്‍ബന്ദറിലെ മഹാത്മഗാന്ധിയുടെ വീട് സാധിക്കുമെങ്കില്‍ പോയി കാണണം എന്നു ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. അദ്ദേഹത്തിന്റെ വീടിനോടും ചേര്‍ന്ന് ജലസംരക്ഷണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.   200 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച ഭൂഗര്‍ഭ ജല സംഭരണികള്‍ അവിടെ ഉണ്ട്.  മഴവെള്ളം സംഭരിക്കുന്നതിന് നിര്‍മ്മിച്ചവയാണ് അതെല്ലാം.
സുഹൃത്തുക്കളെ,
കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളുമാണ് ഇന്നത്തെ പ്രധാന വെല്ലുവിളികള്‍. രണ്ടും പരസ്പര ബന്ധിതമാണ്. അവയ്ക്ക് എതിരെ പോരാടന്‍ രണ്ടു മാര്‍ഗ്ഗങ്ങളെയുള്ളൂ.  ഒന്ന് നയങ്ങള്‍, നിയമങ്ങള്‍ ഉത്തരവുകള്‍ എന്നിവയിലൂടെയാണ്. ഇവയ്ക്ക് ഇവയുടെതായ പ്രാധാന്യമുണ്ട്, സംശയമില്ല. ഏതാനും ഉദാഹരണങ്ങള്‍ ഞാന്‍ പങ്കുവയ്ക്കാം. ഇന്ത്യയുടെ ജൈവേതര സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ശേഷി ഇപ്പോള്‍ ഏകദേശം 38 ശതമാനമായിട്ടുണ്ട്. ഏപ്രില്‍ 2020 മുതല്‍ രാജ്യം ഭാരത് 6 ഇന്ധന നിലവാരത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. ഇത് യൂറോ 6 ഇന്ധന നിലവാരത്തിനു തുല്യമാണ്. 2030 ല്‍ ഇന്ത്യയുടെ പ്രകൃതി വാതക വിഹിതം 15 ശതമാനത്തിലെത്തിക്കാന്‍ നാം പരിശ്രമിച്ചുവരികയാണ്. ദ്രവീകൃത പ്രകൃതി വാതകം ഇപ്പോള്‍ ഇന്ധനമായി നാം പ്രോത്സാഹിപ്പിക്കുന്നു. ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള ദേശീയ ഹൈഡ്രജന്‍ ദൗത്യം നാം കഴിഞ്ഞ മാസം മുതല്‍ തുടങ്ങി കഴിഞ്ഞു. പിഎം കുസും എന്ന പേരിലുള്ള ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.  ഉചിതവും വികേന്ദ്രീകൃതവുമായ മാതൃകാ സൗരോര്‍ജ്ജ ഉല്‍പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ നയങ്ങളുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഉത്തരവുകളുടെയും ലോകത്തു നിന്നു വിഭിന്നമായ ചിലതുണ്ട്.  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗം പ്രവര്‍ത്തന രീതി മാറ്റുക എന്നതാണ്. നിങ്ങളില്‍ പലരും ഒരു പക്ഷെ കേട്ടിരിക്കാനിടയുള്ള പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരിക്കല്‍ ഒരു കുട്ടിക്ക് ഒരു കീറിയ ഭൂപടം നല്‍കപ്പെട്ടു. എന്നിട്ട് ആ ഭൂപടം കൃത്യമായി ചേര്‍ത്തു വയ്ക്കാന്‍ ആ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിക്ക് അതു സാധിക്കില്ല എന്നാണ് കരുതിയത്. എന്നാല്‍ കുട്ടി അത് വിജയകരമായി ചെയ്തു. അത് എങ്ങിനെ ചെയ്തു എന്നു ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു, ആ ഭൂപടത്തിന്റെ പിന്‍വശത്ത് ഒരു മനുഷ്യന്റെ രൂപം ഉണ്ടായിരുന്നു. കുട്ടി ആകെ ചെയ്തത് ആ മനുഷ്യന്റെ ചിത്രം യഥാക്രമം ചേര്‍ത്തു വയ്ക്കുക മാത്രമായിരുന്നു. അതുകൊണ്ടു തന്നെ മറുവശത്തെ ലോക ഭൂപടവും യഥാക്രമം ക്രമീകരിക്കപ്പെട്ടു. ഇതിലെ സന്ദേശം വളരെ വ്യക്തമാണ്. നമുക്ക് സ്വയം ക്രമീകരിക്കാം. അപ്പോള്‍ ലോകം ഒരു മികച്ച സ്ഥലം ആയിക്കൊള്ളും.
സുഹൃത്തുക്കളെ,
പെരുമാറ്റ രൂപാന്തരത്തിലെ ഈ പരിവര്‍ത്തനം  നമ്മുടെ പരമ്പരാഗത ശീലങ്ങളുടെ ഒരു താക്കോല്‍ ഘടകമാണ്. ഇതാണ് ആര്‍ദ്രതയോടെയുള്ള ഉപഭോഗം നമ്മെ പഠിപ്പിക്കുന്നത്. നിസാരമായി വലിച്ചെറിയുന്ന ഒരു സംസ്‌കാരം നമ്മുടെ ധാര്‍മ്മികതയുടെ ഭാഗമല്ല. നമ്മുടെ കൃഷിരീതികളും ഭക്ഷണവും ശ്രദ്ധിക്കുക. നമ്മുടെ സഞ്ചാര രീതികളും ഊര്‍ജ്ജ ഉപയോഗ രീതകളും നോക്കുക.  എനിക്ക് നമ്മുടെ കൃഷിക്കാരെ കുറിച്ച് അഭിമാനമാണ്. അവര്‍ സ്ഥിരമായി ആധുനിക ജലസേചന രീതികള്‍ ഉപയോഗിക്കുന്നു. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും അവരില്‍ അവബോധം വര്‍ധിച്ചു വരുന്നു. ഇന്ന് ലോകം ക്ഷേമത്തിലും സ്വാസ്ഥ്യത്തിലുമാണ് ഊന്നല്‍ നല്‍കുന്നത്. ആരോഗ്യ - ജൈവ ഭക്ഷണത്തിനുള്ള ആവശ്യകത വര്‍ധിച്ചു വരുന്നു. നമ്മുടെ സുഗന്ധ വ്യഞ്ജനങ്ങള്‍ ആയൂര്‍വേദ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വഴി ഇന്ത്യയ്ക്ക് ഈ ആഗോള മാറ്റത്തെ നയിക്കാന്‍ സാധിക്കും. അതുപോലെ തന്നെ പരിസ്ഥിതി സൗഹൃദ ഗതാഗതം. ഇന്ത്യയില്‍  27 നഗരങ്ങളും പട്ടണങ്ങളും  ഇപ്പോള്‍ മെട്രൊ ശൃംഖലയിലായി കഴിഞ്ഞു എന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും.

സുഹൃത്തുക്കളെ,
വന്‍തോതിലുള്ള പെരുമാറ്റ പരിവര്‍ത്തനത്തിന് നൂതനവും ചെലവു കുറഞ്ഞതും പൊതുജന പങ്കാളിത്ത ചാലകവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് നമുക്ക് ആവശ്യം. ഒരു ഉദാഹരണം പറയാം. ഇതിനു മുമ്പ് ഒരിക്കലും കാണാത്ത രീതിയിലാണ്  ഇന്ത്യന്‍ ജനത  എല്‍ഇഡി ബള്‍ബുകളെ കൈനീട്ടി സ്വീകരിച്ചത്. 2021 മാര്‍ച്ച് 1 വരെ 37 ദശലക്ഷം (മില്യണ്‍) എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ചെലവും ഊര്‍ജ്ജവും കുറച്ചു. പ്രതിവര്‍ഷം 38 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനവും കുറച്ചു. ഇന്ത്യയുടെ ഉപേക്ഷിക്കല്‍ മുന്നേറ്റമാണ് മറ്റൊരു ഉദാഹരണം.

കൂടുതല്‍ ആവശ്യക്കാരായ ആളുകള്‍ക്കു വേണ്ടി എല്‍പിജിയുടെ സബ്സിഡി ഉപേക്ഷിക്കാന്‍ വളരെ ലളിതമായ ഒരഭ്യര്‍ത്ഥന ജനങ്ങളോട് നടത്തി. ഇന്ത്യയിലുടനീളം അനേകം ആളുകള്‍ അവരുടെ സബ്സിഡി സ്വമേധയാ ഉപേക്ഷിച്ചു.  ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗാര്‍ഹിക അടുക്കളകളെ പുകവിമുക്തമാക്കുന്നതിന് ഇത് വലിയ പങ്കു വഹിച്ചു. ഇന്ത്യയില്‍ 2014 ല്‍ എല്‍പിജിയുടെ ഉപയോഗം 55 ശതമാനമായിരുന്നു. ഇന്ന് 99.6 ശതമാനമാണ്. ഇതിന്റെ വലിയ ഗുണം ലഭിക്കുന്നത് സ്ത്രീകള്‍ക്കാണ്. ഈ ദിനങ്ങളില്‍ വളരെ നല്ല ഒരു മാറ്റം കൂടി ഞാന്‍ കാണുന്നു. മാലിന്യം സമ്പത്ത് എന്നത് ഇന്ത്യയിലുടനീളം ഫാഷന്‍വാക്കായി മാറിയിരിക്കുന്നു. വിവിധ മേഖലകളില്‍ സവിശേഷരീതിയിലുള്ള മാലിന്യ സംസ്‌കരണ മാതൃകകളുമായി നമ്മുടെ പൗരന്മാര്‍ മുന്നോട്ടു വരുന്നു. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. സുസ്ഥിര ബദലിലൂടെ ചെലവു കുറഞ്ഞ ഗതാഗത സംരഭത്തിനു കീഴില്‍  മാലിന്യത്തില്‍ നിന്നുള്ള സാമ്പത്തിക മുന്നേറ്റത്തെ നമ്മുടെ രാജ്യം  പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്ത്  15 എം എം ടി(മില്യണ്‍ മെട്രിക് ടണ്‍) ലക്ഷ്യം വച്ച് 2024 ല്‍ 5000 സാന്ദ്രീകൃത ബയോഗ്യാസ് പ്ലാന്റുകളാണ് സ്ഥാപിക്കപ്പെടുക. ഇത് പരിസ്ഥിതിയെ മാത്രമല്ല മനുഷ്യ ശാക്തീകരണത്തെയും സഹായിക്കും
സുഹൃത്തുക്കളെ,
ഇന്ത്യയിലെമ്പാടും എഥനോളിന് സ്വീകാര്യത വളരുന്നുണ്ട്. ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍  2025 മുതല്‍  പെട്രോളില്‍  20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതിന് നാം തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ 2030 മുതല്‍ എന്നായിരുന്നു തീരുമാനം.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യയിലെ കാടുകളുടെ വ്സ്തൃതി  ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നറിയുന്നതില്‍ നിങ്ങള്‍ക്കു സന്തോഷമായിരിക്കും. സിംഹം, പുലി, കടുവ, കുളക്കോഴി എന്നിവയുടെ ജനസംഖ്യയും വര്‍ധിച്ചു. നല്ല പ്രവര്‍ത്തനരീതി മാറ്റങ്ങളുടെ സൂചനകളാണ് ഇത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ നിര്‍ദ്ദിഷ്ട 2030 നു മുമ്പെ തന്നെ സാക്ഷാത്ക്കരിക്കാനുള്ള പാതയിലാണ് എന്ന് ഈ മാറ്റങ്ങള്‍  ബോധ്യപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
പാരിസ്ഥിതിക പരിവര്‍ത്തനത്തിനു സമാന രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ് ഇന്ത്യയുടെ കാഴ്ച്ചപ്പാട്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ പ്രാരംഭ വിജയം കാണിക്കുന്നത് മെച്ചപ്പെട്ട ഗ്രഹത്തിനായി ഇന്ത്യ എത്രമാത്രം ഗൗരവത്തോടെ പരിശ്രമിക്കുന്നു എന്നതാണ്. ഇത്തരം പരിശ്രമങ്ങള്‍ ഭാവിയിലും നാം തുടരും. ഇതാണ് ഭാരവാഹിത്വം എന്ന തത്വം കൊണ്ട് മഹാത്മഗാന്ധി അര്‍ത്ഥമാക്കുന്നത്. ഭാരവാഹിത്വത്തിന്റെ സത്തയില്‍ നാം കൂട്ടായ്മയും, അനുകമ്പയും ഉത്തരവാദിത്വവും നാം കാണുന്നു. ഭാരവാഹിത്വത്തിന് ഉത്തരവാദിത്വത്തോടെ വിഭവങ്ങള്‍ വിനിയോഗിക്കുക എന്നും അര്‍ത്ഥമുണ്ട്.  മഹാത്മാ ഗാന്ധി പറയുകയുണ്ടായി, ആ വാക്കുകള്‍ ഉദ്ധരിക്കാം. പ്രൃതിയുടെ വരങ്ങളെ നമുക്ക്  തെരഞ്ഞെടുത്ത് ഉപയോഗിക്കാം പക്ഷെ അവളുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം . എന്നാല്‍ കടങ്ങള്‍ നിക്ഷേപത്തിനൊപ്പം ആയിരിക്കുകയും വേണം എന്ന്.  പ്രകൃതി ലളിതമായ ഒരു വരവു ചെലവു കണക്കു സൂക്ഷിക്കുന്നുണ്ട്. ലഭ്യമായവയെ ഉപയോഗിക്കാം. എന്നാല്‍ ഇതിനെ കൃത്യമായി വിതരണം ചെയ്യണം. കാരണം വിഭവങ്ങളെ അമിതമായി ഉപയോഗിച്ചാല്‍ നാം മറ്റുള്ളവരുടെ വിഹിതം കൂടി തട്ടിയെടുക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ സഹായിക്കാന്‍,  കാലാവസ്ഥാ നീതിയെക്കുറിച്ച് ഇന്ത്യ സംസാരിക്കുന്നത് ഈ ഭാഷയിലാണ്.
സുഹൃത്തുക്കളെ,
പാരിസ്ഥിതികമായും യുക്തിസഹമായും ചിന്തിക്കാന്‍ സമയമായിരിക്കുന്നു. എന്നിരിക്കിലും ഇതു നിങ്ങളെയും എന്നെയും മാത്രം ബാധിക്കുന്നതല്ല. നമ്മുടെ  ഗ്രഹത്തിന്റെ ഭാവിയെ സംബന്ധിക്കുന്നതാണ്. നമ്മുടെ ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്നു. ഈ പുരസ്‌കാരത്തിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
നമസ്തെ.
***

 


(Release ID: 1702921) Visitor Counter : 166