ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു.


ഇന്ന് രാവിലെ ഏഴ് മണി വരെ 1.66 കോടി വാക്സിൻ ഡോസ് നൽകി.

കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ദശലക്ഷത്തോളം ഡോസ് വാക്സിൻ നൽകി.

Posted On: 04 MAR 2021 11:45AM by PIB Thiruvananthpuram

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ 85.51% വും ഈ സംസ്ഥാനങ്ങളിൽ നിന്ന്.

 

 കഴിഞ്ഞ 24 മണിക്കൂറിൽ 17,407 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ- 9,855. ഒക്ടോബർ 18 ന് 10,259 പേർക്ക്  രോഗം സ്ഥിരീകരിച്ച ശേഷം മഹാരാഷ്ട്രയിൽ ഉണ്ടാവുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന വർധനയാണിത്.

രണ്ടാം സ്ഥാനത്തുള്ള  കേരളത്തിൽ 2,765 പേർക്കും പഞ്ചാബിൽ 772 പേർക്കും രോഗം സ്ഥിരീകരിച്ചു.

 

 ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,73,413 ആയി. ഇത് ആകെ രോഗബാധിതരുടെ 1.55 ശതമാനമാണ്.

 

 മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്,മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ വർധന. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളം, ഉത്തർപ്രദേശ്,ഝാർഖണ്ഡ്, ബീഹാർ, ആസാം എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

 

രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം 3,23,064 സെഷനുകളിലായി 1.66 കോടി (1,66,16,048) പേർക്ക് വാക്സിൻ നൽകി.

ഇതിൽ 67,90,808 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 28,72,725 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),58,03,856 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),4202 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 1,43,759 പേർ (ആദ്യ ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 10,00,698 ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

 

 വാക്സിനേഷൻ യജ്ഞത്തിന്റെ 47-മത് ദിവസത്തിൽ (2021, മാർച്ച് 3) പത്തുലക്ഷത്തോളം (9,94,452) ഡോസ് വാക്സിൻ നൽകി.ഇവരിൽ 8,31,590 ഗുണഭോക്താക്കൾ ആദ്യ ഡോസും 1,62,862 ഗുണഭോക്താക്കൾ രണ്ടാം ഡോസും സ്വീകരിച്ചു.

 

 ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി (1,08,26,075) കവിഞ്ഞു. .

 

 കഴിഞ്ഞ 24 മണിക്കൂറിൽ 89 മരണം റിപ്പോർട്ട് ചെയ്തു.

 ഇതിലെ 88.76 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ- 42. കേരളത്തിൽ 15, പഞ്ചാബിൽ 12  പേരും മരിച്ചു.

 കഴിഞ്ഞ 24 മണിക്കൂറിൽ 23 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു   കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യ പ്രദേശ്,ഹരിയാന, രാജസ്ഥാൻ, ജമ്മുകാശ്മീർ, ഒഡിഷ, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്,ഗോവ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, പുതുച്ചേരി, ആസ്സാം, ലക്ഷദ്വീപ്, നാഗാലാൻഡ്, സിക്കിം, ലഡാക്ക്, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപ്, മണിപ്പൂർ, മിസ്സോറാം, മേഘാലയ, ദാമൻ& ദിയു, ദാദ്ര &നഗർ ഹവേലി, അരുണാചൽപ്രദേശ് എന്നിവയാണവ

 

***


(Release ID: 1702626) Visitor Counter : 232