ഉപരാഷ്ട്രപതിയുടെ കാര്യാലയം

സാങ്കേതിക ശേഷികൾക്കൊപ്പം സാമൂഹ്യ പരവും വൈകാരികവുമായ നൈപുണ്യങ്ങളും  എൻജിനീയറിങ് വിദ്യാർഥികൾക്ക് ഉണ്ടായിരിക്കണമെന്ന് ഉപരാഷ്ട്രപതി

Posted On: 04 MAR 2021 3:50PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 04,2021

 സാങ്കേതിക ശേഷികൾക്കൊപ്പം സാമൂഹ്യ പരവും വൈകാരികവുമായ നൈപുണ്യങ്ങളും  എൻജിനീയറിങ് വിദ്യാർഥികൾക്ക് ഉണ്ടായിരിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. അനുദിനം മാറുന്ന ലോകത്തോട് അതിവേഗം പൊരുത്തപ്പെട്ട് ജീവിക്കാൻ ഈ കഴിവുകൾ അവരെ സഹായിക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു


 ഐഐടി തിരുപ്പതിയുടെ  ആറാമത് സ്ഥാപകദിനത്തിൽ വിദ്യാർഥികളുമായി സംവദിച്ച ഉപരാഷ്ട്രപതി, സാമൂഹ്യപരമായ പ്രാധാന്യങ്ങൾ അനുസരിച്ച് തങ്ങളുടെ അറിവുകളെ ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിച്ചു  

 ഓരോവർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 15 ലക്ഷം എൻജിനീയറിങ് ബിരുദധാരികളിൽ കേവലം ഏഴ് ശതമാനം മാത്രമാണ് ഉന്നത ശേഷികൾ ആവശ്യമുള്ള എൻജിനീയറിങ് ജോലികൾക്ക് അനുയോജ്യരായവർ എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. വിദ്യാർഥികളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നും, തൊഴിലിന്റെ  ലോകത്തിന് ആവശ്യമായ ശേഷികൾ അവർക്ക് ലഭ്യമാക്കേണ്ടതുണ്ട് എന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി  

 രാജ്യത്തെ വിദ്യാഭ്യാസ സമൂഹവും വ്യവസായ സംരംഭങ്ങളും തമ്മിൽ ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു

 

IE/SKY



(Release ID: 1702496) Visitor Counter : 113