ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, കേരളം പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന


കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള സംസ്ഥാനങ്ങളോട് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം.
1.5 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി.
19 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ മരണമില്ല

Posted On: 02 MAR 2021 12:06PM by PIB Thiruvananthpuram ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,68,358 ആയി.  ആകെ രോഗബാധിതരുടെ 1.51 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 12,286 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
 പുതിയ കേസുകളുടെ 80.33 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 6,397. കേരളത്തില്‍ 1938 പേര്‍ക്കും പഞ്ചാബില്‍ 633 പേര്‍ക്കും  ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ ഉള്ളവരുടെ 67.84% വും മഹാരാഷ്ട്ര, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

 ചികിത്സയിലുള്ള രോഗികളുടെ എണ്ണം കൂടുതലായി ഉള്ളതും പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതമായ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളെ കേന്ദ്രം നിരന്തരം ആശയവിനിമയം നടത്തി വരുന്നു. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്  നിരന്തരമായ ജാഗ്രത തുടരാന്‍  കേന്ദ്രം സംസ്ഥാനങ്ങളോട്   ആവശ്യപ്പെട്ടു. രോഗത്തിന്റെ വ്യാപനം  കുറയ്ക്കാന്‍ ഫലപ്രദമായ നിരീക്ഷണ സമ്പ്രദായവും പരിശോധനയും, സമഗ്രമായ ട്രാക്കിങ്, പോസിറ്റീവായ രോഗികളുടെ ഐസൊലേഷന്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ   ക്വറന്റൈന്‍ നടപടികള്‍ എന്നിവ ശക്തമാക്കാനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.
 എട്ട് സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.

 രാജ്യത്തെ ചികിത്സയില്‍ ഉള്ളവരുടെ  ആകെ എണ്ണത്തില്‍ 84.16 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
 രാജ്യത്തെ ആകെ രോഗികളുടെ  46.82 % വും  മഹാരാഷ്ട്രയില്‍ നിന്നുമാത്രമാണ്. കേരളത്തില്‍ 28.61% രോഗികളും ഉണ്ട്.

ആറ് സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ (2.00%) കൂടുതല്‍. മഹാരാഷ്ട്രയില്‍ 10.02 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

 കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴ് മണി വരെ  1,48,54,136 വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഇതില്‍ 67,04,613 ആരോഗ്യപ്രവര്‍ത്തകര്‍ (ആദ്യ ഡോസ് ) 25,97,799 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ് ) 53,44,453 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ) , 45 വയസ്സിന് മുകളില്‍ പ്രായമുള്ള ഗുരുതര  രോഗങ്ങളുള്ള 24,379 പേര്‍, 60 വയസ്സ് കഴിഞ്ഞ 1,82,992 പേര്‍ ( ആദ്യ ഡോസ്  ) എന്നിവര്‍ ഉള്‍പ്പെടുന്നു.
 ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ വിതരണം 2021 ഫെബ്രുവരി 13 നാണ് ആരംഭിച്ചത്. മുന്നണി പോരാളികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം 2021 ഫെബ്രുവരി രണ്ടിന് ആരംഭിച്ചു.


 ആകെ രോഗമുക്തരുടെ എണ്ണം 1.07 കോടി(1,07,98,921) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 12,464 രോഗികള്‍ ആശുപത്രി വിട്ടു.

97.07% ആണ് ദേശീയതലത്തിലെ രോഗമുക്തി നിരക്ക്. പുതുതായി രോഗമുക്തരായവരില്‍  86.55% ആറ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. മഹാരാഷ്ട്രയിലാണ് ഇന്നലെ  രോഗമുക്തരുടെ എണ്ണം കൂടുതല്‍ -5754. കേരളത്തില്‍  3475 പേരും തമിഴ്‌നാട്ടില്‍ 482 പേരും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി.

 കഴിഞ്ഞ 24 മണിക്കൂറില്‍ 91 മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയ മരണങ്ങളിലെ 85.71% ആറ് സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം- 30. കേരളത്തില്‍ 13, പഞ്ചാബില്‍ 18 പേരും കഴിഞ്ഞ 24 മണിക്കൂറില്‍  കോവിഡ് മൂലം   മരിച്ചു.
 19 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഒഡിഷ, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ലക്ഷദ്വീപ്, ലഡാക്ക്, സിക്കിം, ത്രിപുര,  മണിപ്പൂര്‍, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ദാമന്‍& ദിയു, ദാദ്ര& നഗര്‍ ഹവേലി, അരുണാചല്‍പ്രദേശ് എന്നിവയാണവ.
 


(Release ID: 1701946) Visitor Counter : 34