വിനോദസഞ്ചാര മന്ത്രാലയം

ദേഖോ അപ്നാ ദേശ്' പ്രചാരണത്തിന്റെ ഭാഗമായി, വിവിധ പ്രദർശനങ്ങളുമായി വിനോദ സഞ്ചാര മന്ത്രാലയം

Posted On: 28 FEB 2021 10:33AM by PIB Thiruvananthpuram



ഇന്ത്യ ഇപ്പോൾ കോവിഡ് മഹാമാരിയെത്തുടർന്നുള്ള അൺലോക്ക് ഘട്ടത്തിലാണ്. പൗരന്മാർക്കിടയിൽ വിനോദ സഞ്ചാര മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 'ദേഖോ അപ്നാ ദേശ്' പ്രചാരണത്തിന്റെ ഭാഗമായി വിനോദ സഞ്ചാര മന്ത്രാലയവും ഫീൽഡ് ഓഫീസുകളും വിനോദ സഞ്ചാര പ്രോത്സാഹന പരിപാടികൾ സംഘടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഹോംസ്റ്റേ/ബി ആൻഡ് ബി യൂണിറ്റുകൾക്കായുള്ള കേന്ദ്ര പദ്ധതികളെക്കുറിച്ച് ഹോംസ്റ്റേ /ബി ആൻഡ് ബി യൂണിറ്റ് ഉടമകളിൽ അവബോധം വളർത്തുന്നതിനായി, കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്ത്യ ടൂറിസം കൊച്ചി ഓഫീസും, കേരള ഹോം സ്റ്റേയ്സ് ആൻഡ് ടൂറിസം സൊസൈറ്റിയും സംയുക്തമായി ഒരു ശില്പശാല സംഘടിപ്പിച്ചു. വിനോദസഞ്ചാര വ്യവസായത്തിനായി നിധി (NIDHI), സാഥി (SAATHI) സർട്ടിഫിക്കേഷനുകൾ സംബന്ധിച്ച വിവരങ്ങളും ശില്പശാലയിലൂടെ നൽകി. കൊച്ചിയിലെയും സമീപ ജില്ലകളിലെയും 54 ഹോംസ്റ്റേ/ബി ആൻഡ് ബി യൂണിറ്റുകൾ ശില്പശാലയിൽ പങ്കെടുത്തു.

 
മറ്റൊരു പരിപാടിയിൽ, ഇന്ത്യ ടൂറിസം കൊച്ചി ഓഫീസും എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സഹകരിച്ച് കേരളത്തിന്റെ ഉജ്ജ്വലമായ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന 13 മത് സാംസ്കാരിക ഉത്സവം നടത്തുന്നതിന് വേണ്ട പിന്തുണ നൽകി. 200 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന മേളയിൽ 28 കലാരൂപങ്ങളും പ്രദർശിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷൻ മേയർ മേള ഉദ്ഘാടനം ചെയ്തു. ലോക്സഭാംഗമായ ശ്രീ ഹൈബി ഈഡൻ മുഖ്യപ്രഭാഷണം നടത്തി.
 
RRTN


(Release ID: 1701635) Visitor Counter : 144