പ്രധാനമന്ത്രിയുടെ ഓഫീസ്‌

2025 ഓടെ ക്ഷയരോഗ മുക്ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം


ക്ഷയരോഗത്തിനെതിരെ ബഹുജന മുന്നേറ്റം ആരംഭിക്കുന്നത് വിലയിരുത്താന്‍ ഡോ. ഹര്‍ഷവര്‍ദ്ധന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു

'2021 ക്ഷയരോഗത്തിനെതിരെയുള്ള വര്‍ഷം ആക്കാന്‍ ആഗ്രഹിക്കുന്നു':
കേന്ദ്ര മന്ത്രി

Posted On: 24 FEB 2021 6:19PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ഇന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വികസന പങ്കാളികള്‍ എന്നിവരുമായി ഉന്നതതല യോഗം ചേര്‍ന്നു. ക്ഷയരോഗത്തിനെതിരായ ഉപദേശങ്ങള്‍, ആശയവിനിമയം, സാമൂഹ്യക്കൂട്ടായ്മ എന്നിവ ഉള്‍പ്പെടുന്ന ബഹുജന മുന്നേറ്റം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം ചേര്‍ന്നത്. ദേശീയ ക്ഷയ രോഗ നിര്‍മാര്‍ജന പരിപാടിയുടെ കീഴില്‍ രോഗപ്രതിരോധത്തിന് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉന്നത ഗുണമേന്മയുള്ള ക്ഷയരോഗ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. 2021 നെ ക്ഷയരോഗത്തിനെതിരെയുള്ള വര്‍ഷമാക്കാന്‍ ആഗ്രഹിക്കുന്നതായി മന്ത്രി പറഞ്ഞു .ഈ മേഖലയിലെ പുരോഗതി ക്ഷയരോഗത്തെ കുറിച്ചുള്ള ദുഷ്‌പ്പേര് ഒഴിവാക്കാന്‍ സഹായിച്ചതായി വിലയിരുത്തിയ മന്ത്രി, 2025 ഓടെ ക്ഷയരോഗ മുക്ത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അത് സഹായിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

സമഗ്രമായ തരത്തില്‍ രോഗത്തെ നേരിടുന്നതിന് പുതിയ സമീപനത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞ ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍, ക്ഷയരോഗ മുക്ത ഇന്ത്യയ്ക്കായി ത്വരിതഗതിയില്‍ സുസ്ഥിരമായ പ്രവര്‍ത്തനം വേണമെന്ന് ആവശ്യപ്പെട്ടു. ക്ഷയ രോഗനിവാരണവും, സേവന പ്രദാനവും ശക്തിപ്പെടുത്തുന്നതിന് ദേശീയ ക്ഷയരോഗ നിവാരണ പരിപാടി സഹായിക്കുന്നുണ്ട്. എങ്കിലും ജനാധിപത്യത്തിന്റെ അന്തസത്ത ഉപയോഗിച്ച് സമൂഹങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും ചികിത്സ നേടാന്‍ പ്രോത്സാഹിപ്പിക്കലും രോഗം അപമാനമാണെന്ന തോന്നല്‍ മാറ്റലും ഉള്‍പ്പെടുന്ന ജനമുന്നേറ്റം, ക്ഷയരോഗത്തിന്  എതിരായ  സമ്പൂര്‍ണ്ണ  വിജയം നേടാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പരമാവധി പേരില്‍ വളരെ പെട്ടെന്ന് ബോധവല്‍ക്കരണം എത്തിക്കല്‍, സമൂഹത്തിന്റെ പൂര്‍ണ പങ്കാളിത്തം, സഹകരണം  എന്നിവ  ഉറപ്പാക്കല്‍ തുടങ്ങിയവയാണ്  മുന്നേറ്റത്തിന്റെ അടിസ്ഥാന സ്തംഭങ്ങള്‍.

കോവിഡ് 19 മഹാമാരിയെ ഇന്ത്യ വിജയകരമായി പ്രതിരോധിച്ചത് മാത്രമല്ല, പരിഹാരം, നിര്‍ണയം, വാക്‌സിന്‍ എന്നിവയ്ക്കായി ഇന്ത്യയെ ലോകം പ്രതീക്ഷയോടെ നോക്കുന്നത് ഉള്‍പ്പെടെ കോവിഡ് 19  ല്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊള്ളണം. മഹാമാരി, ശരിയായ പെരുമാറ്റ-ശുചിത്വശീലങ്ങള്‍ക്കും,  രോഗത്തെകുറിച്ച് കൃത്യമായ വിവരങ്ങള്‍ നേടുന്നതിനും നിരന്തരമായ കേന്ദ്രീകൃത സന്ദേശങ്ങളെ ആശ്രയിക്കാനുള്ള ഒരു രീതി  ജനങ്ങള്‍ക്കിടയില്‍  സൃഷ്ടിച്ചു. സമാനമായി, ടിബി  രോഗ ലക്ഷണങ്ങളെ കുറിച്ച് ദേശീയതലത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ബോധവല്‍ക്കരണം നടത്തുന്നതും രോഗപ്രതിരോധത്തിന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സഹായിക്കും.

രോഗപ്രതിരോധത്തിന് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പരിശ്രമങ്ങള്‍ക്ക് ദേശീയ- സംസ്ഥാന തലങ്ങളില്‍ പിന്തുണ നല്‍കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഒപ്പം, സമൂഹത്തില്‍ ബോധവല്‍ക്കരണം, ടിബി പരിപാടി വഴിയുള്ള സേവനങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് യൂണിറ്റ്' ചര്‍ച്ചകളിലും അദ്ദേഹം അധ്യക്ഷത വഹിച്ചു.

ടി ബി പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള അവരുടെ സ്വാധീനവും ജനമുന്നേറ്റ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പദ്ധതികളും പങ്കുവെച്ചു.


ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ്  ഭൂഷന്‍, അഡീഷണല്‍ സെക്രട്ടറി ശ്രീമതി ആരതി അഹൂജ, കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍കുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. റോഡറിക്കോ ഓഫ്രിന്‍,  വികസന പങ്കാളികളായ ബി എം ജി എഫ്, യു എസ് എ ഐ ഡി  പ്രതിനിധികള്‍, ലോകോരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തു

 

***




(Release ID: 1700720) Visitor Counter : 614