ഉപരാഷ്ട്രപതിയുടെ കാര്യാലയം

അന്താരാഷ്ട്ര മാതൃഭാഷ ദിനം ഉപരാഷ്ട്രപതി തനത് ശൈലിയിൽ ആഘോഷിച്ചു

प्रविष्टि तिथि: 21 FEB 2021 2:45PM by PIB Thiruvananthpuram

മലയാളം ഉൾപ്പെടെ 22 ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷും ട്വീറ്റ് ചെയ്തു കൊണ്ട് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഇന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു തനത് ശൈലിയിൽ ആഘോഷിച്ചു.

 

ഒരാളുടെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് 24 ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ വിവിധ ദിന പത്രങ്ങളിൽ അദ്ദേഹം ലേഖനമെഴുതി. ഇംഗ്ലീഷിൽ 'ദി ടൈംസ് ഓഫ് ഇന്ത്യ'യിലും, മലയാളത്തിൽ 'മാതൃഭൂമി'യിലും, മറ്റ് 23 പ്രാദേശിക ഭാഷകളിലുള്ള ദിനപത്രങ്ങളിലാണ് ഉപരാഷ്ട്രപതി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്.

 

2021 ഫെബ്രുവരി 16 ന് മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഉപരാഷ്ട്രപതി പാർലമെന്റ് അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു.

 

***

RRTN

   

 


(रिलीज़ आईडी: 1699786) आगंतुक पटल : 232
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil