രാജ്യരക്ഷാ മന്ത്രാലയം

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച ‘ഹെലീന’, ‘ധ്രുവാസ്‌ത്ര’ എന്നീ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു

Posted On: 19 FEB 2021 3:29PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 19, 2021  

മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) പ്ലാറ്റ്‌ഫോമിൽ നിന്ന് ഹെലീന (കരസേന പതിപ്പ്), ധ്രുവാസ്‌ത്ര (വ്യോമ സേന പതിപ്പ്) എന്നീ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈൽ സംവിധാനത്തിന്റെ സംയുക്ത പരീക്ഷണം വിജയകരമായി നടത്തി. ഡിആർഡിഒ (പ്രതിരോധ ഗവേഷണ വികസന കേന്ദ്രം) തദ്ദേശീയമായാണ് മിസൈൽ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തത്.

മിസൈലിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ ശ്രേണിയിലുള്ള ശേഷി വിലയിരുത്തുന്നതിനായി അഞ്ച് ദൗത്യങ്ങൾ നടത്തി.

നേരിട്ടുള്ള ആക്രമണത്തിലൂടെയും മുകളിൽ നിന്നുള്ള ആക്രമണത്തിലൂടെയും ലക്‌ഷ്യം ഭേദിക്കാൻ കഴിയുന്ന ലോക്ക് ഓൺ ബിഫോർ ലോഞ്ച് (LOBL) സംവിധാനത്തിലുള്ള മൂന്നാം തലമുറ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈലുകളാണ് ഹെലീനയും ധ്രുവാസ്‌ത്രയും. പകലും രാത്രിയും, ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഈ സംവിധാനത്തിന് പരമ്പരാഗതവും ആധുനികവുമായ എല്ലാ തരത്തിലുമുള്ള യുദ്ധ ടാങ്കുകളെ തകർക്കാൻ കഴിയും. ലോകത്തെ ഏറ്റവും നൂതനമായ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈൽ സംവിധാനങ്ങളിൽ ഒന്നാണിത്. ഈ  മിസൈൽ സംവിധാനം ഇപ്പോൾ പ്രവർത്തന സജ്ജമാണ്.

നേട്ടത്തിൽ രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഡിആർഡിഒയെയും കരസേനയെയും വ്യോമസേനയെയും അഭിനന്ദിച്ചു.

 
RRTN/SKY
 
******


(Release ID: 1699431) Visitor Counter : 250