രാജ്യരക്ഷാ മന്ത്രാലയം

ഓട്ടിസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍: 36 കിലോമീറ്റര്‍ നീന്തി ചരിത്രം സൃഷ്ടിച്ച് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറുള്ള പന്ത്രണ്ടുകാരി ജിയ റായ്

Posted On: 18 FEB 2021 2:10PM by PIB Thiruvananthpuram


ഓട്ടിസത്തെക്കുറിച്ച് അവബോധം വളര്‍ത്താനായി 12 വയസ്സുകാരി  കുമാരി ജിയ റായ് 36 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂറും 40 മിനിറ്റുംകൊണ്ട് നീന്തിയത് ചരിത്രത്തിലേക്ക്.  നാവികന്‍ മദന്‍ റോയിയുടെ മകളും,  ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) ബാധിതയുമായ ജിയ റായി, ബാന്ദ്ര-വോര്‍ലി സീ ലിങ്കില്‍ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് നീന്തിക്കടന്നാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഫെബ്രുവരി 17 ന് പുലര്‍ച്ചെ 03.50 ന് ആരംഭിച്ച നീന്തല്‍ 12.30 മണിയോടുകൂടി ലക്ഷ്യസ്ഥാനം കണ്ടു. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ സ്വിമ്മിംഗ് അസോസിയേഷന്‍ ഓഫ് മഹാരാഷ്ട്രയുടെ മേല്‍നോട്ടത്തിലാണ് നീന്തല്‍ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിന്റെ ഫിറ്റ് ഇന്ത്യ പ്രസ്ഥാനവും  ഇതുമായി സഹകരിച്ചു.

ഫെബ്രുവരി 17 ന് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഗ്രേറ്റര്‍ മുംബൈ അമേച്വര്‍ അക്വാട്ടിക് അസോസിയേഷന്‍ (ജിഎംഎഎഎ) പ്രസിഡന്റ് മിസ് സരിര്‍ എന്‍ ബലിവാല മിസ് ജിയ റായിക്ക്  ട്രോഫി സമ്മാനിച്ചു.

കുമാരി ജിയ റായ് നേരത്തെ എലിഫന്റ ദ്വീപില്‍ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് , 03 മണിക്കൂര്‍ 27 മിനിറ്റ് 30 സെക്കന്‍ഡ് കൊണ്ട് നീന്തി, 14 കിലോമീറ്റര്‍ താണ്ടിയ എ.എ.സ്ഡിയുള്ള ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന ലോകറെക്കോഡും കരസ്ഥമാക്കിയിരുന്നു.

 

***


(Release ID: 1699083)