മാനവവിഭവശേഷി വികസന മന്ത്രാലയം

പരീക്ഷാ പേ ചർ‌ച്ച-2021’ നാലാം പതിപ്പ്‌ന്റെ രജിസ്ട്രേഷൻ‌ ഇന്ന്‌ ആരംഭിക്കും: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Posted On: 18 FEB 2021 10:49AM by PIB Thiruvananthpuram ന്യൂഡൽഹി, ഫെബ്രുവരി 18, 2021

സ്‌കൂൾ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളുമായി പ്രധാനമന്ത്രി സംവദിക്കുന്ന ‘പരീക്ഷാ പേ ചർ‌ച്ച-2021’ നാലാം പതിപ്പ്‌നുള്ള രജിസ്ട്രേഷൻ‌ ഇന്ന്‌ ആരംഭിക്കുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചു.

പരീക്ഷാസമയത്തെ സമ്മർദ്ദം, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന അനുബന്ധ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി തത്സമയം പ്രതികരിക്കുന്ന പരീക്ഷാ പേ ചർച്ച ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക പരിപാടിയാണ്.

ഇത്തവണ പരിപാടി വെർച്വലായി നടത്തുമെന്ന് ശ്രീ പൊഖ്രിയാൽ അറിയിച്ചു. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ MyGov platform വഴി ക്ഷണിക്കുമെന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. MyGov platform-മിൽ പ്രത്യേകമായി സജ്ജീകരിച്ച ഓൺലൈൻ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തിലൂടെ രാജ്യത്തുടനീളമുള്ള സ്‌കൂൾ വിദ്യാർത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ അതത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ആസ്ഥാനങ്ങളിൽ നിന്ന്  ഓൺലൈനായി പങ്കെടുക്കുകയും അവർക്ക് പ്രത്യേക പരീക്ഷ പേ ചർച്ച കിറ്റ് നൽകുകയും ചെയ്യും. ഓൺലൈൻ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തിനുള്ള പോർട്ടൽ 2021 മാർച്ച് 14 വരെ തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോർട്ടലിന്റെ ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക: https://innovateindia.mygov.in/ppc-2021/

 
 
RRTN/SKY


(Release ID: 1699043) Visitor Counter : 54