പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 17 FEB 2021 8:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഫെബ്രുവരി 19) ന് രാവിലെ 11 മണിക്ക് വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി സര്‍വ്വകലാശാലയുടെ റെക്ടറുമായ ശ്രീ ജഗദീപ് ധന്‍ഖര്‍; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 2535 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ബിരുദങ്ങള്‍ സമ്മാനിക്കും.

വിശ്വഭാരതി സര്‍വ്വകലാശാലയെക്കുറിച്ച്

1921 ല്‍ ഗുരുദേവ് രബീന്ദ്രനാഥ ടാഗോറാണ് വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിച്ചത്. രാജ്യത്തെ ഏറ്റവും പഴയക്കമേറിയ കേന്ദ്ര സര്‍വകലാശാലയാണിത്. 1951 മെയ് ല്‍ വിശ്വഭാരതിയെ ഒരു കേന്ദ്ര സര്‍വകലാശാലയായും 'ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായും പാര്‍ലമെന്റ് നിയമം മൂലം പ്രഖ്യാപിച്ചു. ഗുരുദേവ് രബീന്ദ്രനാഥ് ടാഗോറിന്റെ ബോധനങ്ങളെ സര്‍വകലാശാല പിന്തുടര്‍ന്നു. ക്രമേണ അത് മറ്റ് എല്ലായിടത്തുമുള്ള ആധുനിക സര്‍വകലാശാലകളുടെ മാതൃക സ്വായത്തമാക്കി. പ്രധാനമന്ത്രി സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ്. 


(Release ID: 1698981)