മന്ത്രിസഭ

ടെലികോം ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ ആഗോളനിലവാരത്തിലേക്ക് ഉയരും

Posted On: 17 FEB 2021 3:50PM by PIB Thiruvananthpuramന്യൂഡൽഹി, ഫെബ്രുവരി 17, 2021

ടെലികോം, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.‌എൽ.‌ഐ.) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. പദ്ധതിക്കായി 12,195 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

ഇന്ത്യയിൽ ടെലികോം, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സാമ്പത്തിക പ്രോത്സാഹനം നൽകാനും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.‌എൽ.‌ഐ.) പദ്ധതിയിലൂടെ സാധിക്കും. കൂടാതെ പദ്ധതി കയറ്റുമതിയും പ്രോത്സാഹിപ്പിക്കും.

ഇന്ത്യയിൽ നിലവിൽ ടെലികോം, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പദ്ധതിയുടെ  പ്രയോജനം ലഭിക്കും.

ചെറുകിട - ഇടത്തരം - നാമമാത്ര സംരംഭങ്ങൾക്ക് കുറഞ്ഞത് 10 കോടി രൂപയുടെ നിക്ഷേപ പരിധിയിൽ 7% മുതൽ 4% വരെ ഇളവ് ലഭിക്കും.100 കോടി വരെയുള്ള മറ്റു സംരംഭങ്ങൾക്ക് അടിസ്ഥാന വർഷം മുതൽ 5 വർഷത്തേയ്ക്ക്  6% മുതൽ 4% വരെ ആനുകൂല്യങ്ങൽ ലഭിക്കും. ചെറുകിട - ഇടത്തരം - നാമമാത്ര സംരംഭങ്ങൾ, ഇതര സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിൽ നിർദ്ദിഷ്ട പരിധിയേക്കാൾ ഉയർന്ന നിക്ഷേപമുള്ള അപേക്ഷകരെ സുതാര്യമായ പ്രക്രിയയിലൂടെ പരിഗണിക്കും.

3,000 കോടി രൂപയുടെ നിക്ഷേപവും, നേരിട്ടും അല്ലാതെയുമുള്ള ഒട്ടേറെ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നു.

 

RRTN/SKY(Release ID: 1698740) Visitor Counter : 7