ധനകാര്യ മന്ത്രാലയം

വ്യവസായ സൗഹൃദമാക്കൽ പരിഷ്കരണ നടപടികൾ  15 സംസ്ഥാനങ്ങൾ പൂർത്തീകരിച്ചു

Posted On: 17 FEB 2021 11:18AM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 17,2021




 വ്യവസായ സൗഹൃദമാക്കൽ പരിഷ്കരണ നടപടികൾ (Ease of doing business) പൂർത്തീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. പുതിയതായി ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പരിഷ്കരണ നടപടികൾ വിജയകരമായി പൂർത്തീകരിച്ചത്. ഇതോടെ, സ്വതന്ത്ര വിപണി ഇടപാടുകളിലൂടെ  9,905 കോടിരൂപയുടെ  അധിക ധന വിഭവസമാഹരണം നടത്താൻ  ധനകാര്യ വകുപ്പ്  ഈ മൂന്നു സംസ്ഥാനങ്ങൾക്ക് അനുമതി നൽകിക്കഴിഞ്ഞു


 രാജ്യത്തെ നിക്ഷേപക സൗഹൃദ വ്യവസായ അന്തരീക്ഷത്തിന്റെ പ്രധാന തെളിവാണ് വ്യവസായ സൗഹൃദ  സൂചിക(EoDB). ഇതിൽ കൈവരിക്കുന്ന പുരോഗതി സമ്പദ് വ്യവസ്ഥയിൽ വേഗത്തിലുള്ള വളർച്ച സാധ്യമാക്കും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് 2020 മെയിൽ ഭാരത സർക്കാർ ഈ പരിഷ്കാരങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക കടമെടുപ്പ്  അനുമതി നൽകാൻ തീരുമാനിച്ചത്.

 ഇതുവരെ ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട അധിക കടമെടുപ്പ് പരിധി പട്ടികയിൽ കൊടുത്തിരിക്കുന്നു


 

IE/SKY



(Release ID: 1698682) Visitor Counter : 327