ധനകാര്യ മന്ത്രാലയം

ചരക്ക് സേവന നികുതി (ജി.എസ്.റ്റി.) നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിനായി 16-ാം പ്രതിവാര ഗഡുവായ അയ്യായിരം കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു.

Posted On: 15 FEB 2021 5:12PM by PIB Thiruvananthpuram



സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ കൈമാറിയ ആകെ തുക, 95,000 കോടി രൂപ .  

ന്യൂഡൽഹി , ഫെബ്രുവരി 15,2021




ചരക്ക് സേവന നികുതി (ജി.എസ്.റ്റി.) നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ട പരിഹാരത്തിന്റെ 16-ാം പ്രതിവാര ഗഡുവായ അയ്യായിരം കോടി രൂപ  അനുവദിച്ചു.

ഈ തുകയിൽ  4,597.16 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും  402.84 കോടി രൂപ നിയമനിർമ്മാണ സഭ നിലവിലുള്ള  3 കേന്ദ്രഭരണ പ്രദേശങ്ങൾക്കും (ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി) ആണ്അനുവദിച്ചത്.ജി.എസ്.റ്റി. കൗൺസിലിലെ ബാക്കി 5 സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവയ്ക്ക് ചരക്ക് സേവന നികുതി നടപ്പാക്കൽ കാരണം വരുമാനത്തിൽ കുറവില്ല.

ഇതുവരെ കണക്കാക്കിയ ജി.എസ്.റ്റി.നഷ്ടപരിഹാരത്തിന്റെ 86 ശതമാനം തുകയും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിക്കഴിഞ്ഞു.86,729.93 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. 8,270.07 കോടി രൂപ നിയമനിർമ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങക്ക് കൈമാറി.

ജി.എസ്.റ്റി.നടപ്പാക്കിയതു മൂലമുണ്ടാകുന്ന 1.10 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടം പരിഹരിക്കാൻ  2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പ്രത്യേക വായ്പയെടുക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രത്യേക ജാലക സംവിധാനത്തിലൂടെ കേന്ദ്ര സർക്കാർ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.2020 ഒക്ടോബർ 23 മുതൽ ഇതുവരെയുള്ള കാലയളവിൽ 16 തവണ വായ്‌പയെടുക്കൽ പൂർത്തിയായി.

 



ഈ ആഴ്ച സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക പ്രത്യേക ജാലക സംവിധാനത്തിലൂടെയുള്ള വായ്പയുടെ
16-ാമത്  തവണയാണ്. 4.6480% പലിശ നിരക്കിലാണ്  ഈ ആഴ്ച വായ്പയെടുത്തത്.പ്രത്യേക വായ്‌പാ ജാലകത്തിലൂടെ കേന്ദ്ര സർക്കാർ ഇതുവരെ ശരാശരി 4.7831% പലിശ നിരക്കിൽ 95,000 കോടി രൂപ വായ്‌പാ യെടുത്തു


(Release ID: 1698198) Visitor Counter : 205