വാണിജ്യ വ്യവസായ മന്ത്രാലയം
ചരക്ക് നീക്കത്തിൽ കോവിഡ് 19 ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും 2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ധാന്യങ്ങളുടെ കയറ്റുമതി കുത്തനെ ഉയർന്നു.
പോസ്റ്റഡ് ഓണ്‍:
10 FEB 2021 3:15PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 10, 2021
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള അരി,ഗോതമ്പ്,മറ്റ് നാടൻ ധാന്യങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ശ്രദ്ധേയമായ വർധനവുണ്ടായി.
2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ധാന്യങ്ങളുടെ കയറ്റുമതി 49,832 കോടി രൂപയായി ഉയർന്നു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,591 കോടി രൂപയായിരുന്നു (4581 യുഎസ് ഡോളർ).ധാന്യങ്ങളുടെ കയറ്റുമതി രൂപയിൽ കണക്കാക്കിയാൽ 52.90 ശതമാനവുംഅമേരിക്കൻ ഡോളറിൽ കണക്കാക്കിയാൽ 45.81 ശതമാനവും ഉയർന്നു.രൂപയിൽ കണക്കാക്കുമ്പോൾ, അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസെസ്സ്ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിയുടെ (APEDA) പട്ടികയിൽ ഉൾപ്പെട്ട ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ 48.61 ശതമാനമാണ് ധാന്യങ്ങളുടെ കയറ്റുമതി മൂല്യം.
കോവിഡ് 19 മഹാമാരിയുടെ വരവ് ആഗോളതലത്തിൽ ചരക്കുകളുടെ വിതരണത്തിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ച പശ്ചാത്തലത്തിലും അരിയുടെ കയറ്റുമതി കുത്തനെ ഉയർന്നത്,കയറ്റുമതി ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച അനുബന്ധ സുരക്ഷാ മുൻകരുതലുകളും അടിയന്തര നടപടികളും മൂലമാണ്.കോവിഡ് 19 ഉയർത്തുന്ന പ്രവർത്തനപരവും ആരോഗ്യപരവുമായ വെല്ലുവിളികൾ നേരിടുന്നതിനും,സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടു.അരി കയറ്റുമതി തടസ്സമില്ലാതെ തുടരുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തിയതായി APEDA ചെയർമാൻ ഡോ.മാധൈയൻ അൻഗമുത്തു വ്യക്തമാക്കി.
അരി കയറ്റുമതി വർധിപ്പിക്കുന്നതിനായി, APEDA യുടെ ആഭിമുഖ്യത്തിൽ സർക്കാർ, റൈസ് എക്സ്പോർട്ട് പ്രൊമോഷൻ ഫോറം (REPF) രൂപീകരിച്ചു. അരി വ്യവസായം, കയറ്റുമതി,എന്നീ മേഖലകളിലെ പ്രതിനിധികളും APEDA യിലെ ഉദ്യോഗസ്ഥർ,വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ, പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ് , ഒഡീഷ എന്നിവിടങ്ങളിലെ കൃഷി ഡയറക്ടർമാർ തുടങ്ങിയവരാണ് REPF ൽ അംഗങ്ങളായി ഉള്ളത്.
IE/SKY
( റിലീസ് ഐ.ഡി: 1696851)
സന്ദര്‍ശക കൗണ്ടര്‍ : 220