പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

പാചകവാതക സബ്‌സിഡി  തുക വേണ്ടെന്ന് വച്ച് 1 .08  കോടി ഉപഭോക്താക്കൾ 

Posted On: 10 FEB 2021 1:22PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, ഫെബ്രുവരി 10,2021

 

 2021 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 1.08 കോടി പാചകവാതക ഉപഭോക്താക്കൾ തങ്ങളുടെ സബ്‌സിഡി  തുക വേണ്ടെന്നുവെച്ചതായി എണ്ണ വിപണന കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ചാണ് രാജ്യത്ത് പാചകവാതകം അടക്കമുള്ള  പെട്രോളിയം ഉൽപ്പന്നങ്ങൾക്കു 

 വില നിശ്ചയിക്കുന്നത്. എന്നാൽ വിലയിൽ കാലാനുസൃതമായ ഇളവുകൾ നൽകി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ പാചകവാതകം ലഭ്യമാക്കാൻ ഭരണകൂടം തുടർച്ചയായ ശ്രമങ്ങൾ നടത്തിവരുന്നു.

 

 ഉൽപ്പന്നത്തിന്റെ  അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ചും സബ്സിഡിയിന്മേലുള്ള  ഭരണകൂട തീരുമാനമനുസരിച്ചും  സബ്സിഡി നിരക്കിലുള്ള ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ , ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്

 

 കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം(Release ID: 1696746) Visitor Counter : 166