പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമബംഗാളിൽ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
വാതകാധിഷ്ഠിത സമ്പദ്ഘടനയാണ് ഇന്ത്യയുടെ ഇന്നത്തെ ആവശ്യം : പ്രധാനമന്ത്രി
പശ്ചിമ ബംഗാളിനെ പ്രധാന വ്യാപാര -വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിന് അക്ഷീണം പരിശ്രമിക്കുന്നതായി പ്രധാനമന്ത്രി
Posted On:
07 FEB 2021 7:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളിലെ ഹാദിയ സന്ദർശിച്ചു. എൽപിജി ഇംപോർട്ട് ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിയുടെ ഭാഗമായ 348 കിലോമീറ്റർ ദൈർഘ്യമുള്ള ധോബി- ദുർഗാപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ ഭാഗം, എൻഎച്ച് 41 ലെ റാണിചക്കിലുള്ള റെയിൽവേ മേൽപ്പാലവും, ഫ്ലൈഓവറും ഉൾപ്പെടുന്ന നാലുവരിപ്പാത എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ഹാൽദിയ എണ്ണശുദ്ധീകരണ ശാലയിലെ രണ്ടാമത് കാറ്റലിക് ഐസോഡിവാക്സിങ് യൂണിറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഗതാഗതസൗകര്യം, ശുദ്ധ ഊർജ്ജലഭ്യത എന്നിവയിലെ സ്വയംപര്യാപ്തത വഴി ഇന്ന് കിഴക്കൻ ഇന്ത്യക്കും പ്രത്യേകിച്ചും പശ്ചിമബംഗാളിനും പ്രധാനപ്പെട്ട ദിവസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . നാല് പദ്ധതികളും, ജനങ്ങളുടെ ബിസിനസും ജീവിതവും സുഗമമാക്കും.ഈ പദ്ധതികൾ, പ്രധാന കയറ്റിറക്കുമതി ഹബ്ബ് ആയി ഹൽദിയയെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാതകാധിഷ്ടിത സമ്പദ് വ്യവസ്ഥ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു രാജ്യം ഒരു വാതക ഗ്രിഡ് പദ്ധതി ഈ ലക്ഷ്യത്തിലേക്ക് ഉള്ളതാണ്. ഇതിനായി പ്രകൃതി വാതക വില കുറയ്ക്കുകയും പ്രകൃതി വാതക പൈപ്പ്ലൈൻ ശൃംഖല വിപുലപ്പെടുത്തുകയും വേണം. നമ്മുടെ പരിശ്രമങ്ങളുടെ ഫലമായി ലോകത്ത്, വാതക ഉപഭോഗ രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യ. ശുദ്ധ ഊർജം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് ബജറ്റിൽ ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
മേഖലയിൽ വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതിന് വാതക ദൗർലഭ്യം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പരിഹാരമെന്നോണം കിഴക്കൻ ഇന്ത്യയെ, പൂർവ പശ്ചിമ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതി ഇതിന്റെ ഭാഗമാണ്. 350 കിലോമീറ്റർ പൈപ്പ് ലൈൻ പശ്ചിമ ബംഗാളിന് മാത്രമല്ല ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ 10 ജില്ലകൾക്കും പ്രത്യക്ഷമായി പ്രയോജനപ്രദമാകും. നിർമ്മാണ പ്രവർത്തനങ്ങളിലൂടെ തദ്ദേശവാസികൾക്ക് 11 ലക്ഷം മനുഷ്യ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. സിന്ദ്രി, ദുർഗാപൂർ വളം ഫാക്ടറികൾക്കും തുടർച്ചയായി വാതക ലഭ്യത ഇതോടെ ഉറപ്പാക്കും.
പശ്ചിമ ബംഗാളിനെ പ്രധാന വ്യാപാര -വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അക്ഷീണം പരിശ്രമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. തുറമുഖ വികസന മാതൃകയാണ് ഇതിന് അനുയോജ്യം. കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ് ആധുനികവൽക്കരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹാൽഡിയ ഡോക്ക് കോംപ്ലക്സിന്റെ ശേഷി വർദ്ധിപ്പിക്കാനും, അയൽ രാജ്യങ്ങളുമായുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
*****
(Release ID: 1696110)
Visitor Counter : 174
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada