ധനകാര്യ മന്ത്രാലയം

നാല് സംസ്ഥാനങ്ങൾ കൂടി ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ പൂർത്തിയാക്കി; 5,034 കോടി രൂപ അധിക വായ്പയെടുക്കാൻ അനുമതി.

Posted On: 06 FEB 2021 11:59AM by PIB Thiruvananthpuramന്യൂഡൽഹി , ഫെബ്രുവരി 06,2021അസം, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങൾ കൂടി ധനകാര്യ മന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് നിശ്ചയിച്ചിട്ടുള്ള “ഈസ് ഓഫ് ഡുയിംഗ് ബിസിനസ്” (ബിസിനസ് സഹൃദ) പരിഷ്കാരങ്ങൾ നടപ്പാക്കാനാരംഭിച്ചു.അതോടെ,അധിക സാമ്പത്തിക വിഭവ സമാഹരണത്തിന് ഈ സംസ്ഥാനങ്ങൾ യോഗ്യത നേടുകയും പൊതു വിപണിയിൽ നിന്ന് വായ്പകളിലൂടെ 5,034 കോടി രൂപ അധികമായി സമാഹരിക്കാൻ അനുമതി നേടുകയും ചെയ്തു.

ഈ  നാല് സംസ്ഥാനങ്ങൾ കൂടി പരിഷ്കാരങ്ങൾ   നടപ്പാക്കുന്നതോടെ ബിസിനസ്സ് സുഗമമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിഷ്കാരങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ ആന്ധ്ര, കർണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പരിഷ്കാരങ്ങൾ  പൂർത്തിയാക്കിയിട്ടുണ്ടെന്ന്, വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡി.പി.ഐ.ഐ.ടി.) സ്ഥിരീകരിച്ചു.

ഈ പന്ത്രണ്ട് സംസ്ഥാനങ്ങൾക്ക് ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 28,183 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.

 

 രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഒരു പ്രധാന സൂചകമാണ് ബിസിനസ്സ് സൗഹൃദ പരിഷ്കാരങ്ങൾ. ബിസിനസ്സ് സൗഹൃദ  അന്തരീക്ഷം സംജാതമാകുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ വളർച്ച വേഗത്തിലാക്കും.അതിനാൽ, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്ന  സംസ്ഥാനങ്ങൾക്ക് അധിക വായ്പയെടുക്കൽ അനുമതി നൽകുന്നത് സംബന്ധിച്ച്  2020 മെയ് മാസത്തിൽ തന്നെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു.(Release ID: 1695813) Visitor Counter : 201