വാണിജ്യ വ്യവസായ മന്ത്രാലയം

വ്യാപാര നിക്ഷേപ സംബന്ധിയായ ആദ്യ ഇന്ത്യ -യൂറോപ്യൻ യൂണിയൻ ഉന്നതതല സംഭാഷണം നടന്നു

Posted On: 06 FEB 2021 9:36AM by PIB Thiruvananthpuram


ന്യൂഡൽഹി , ഫെബ്രുവരി 06,2021


വ്യാപാര- നിക്ഷേപ സംബന്ധിയായ ആദ്യ ഇന്ത്യ -യൂറോപ്യൻ യൂണിയൻ ഉന്നതതല സംഭാഷണം  2021 ഫെബ്രുവരി അഞ്ചിന്  നടന്നു.  വാണിജ്യ വ്യവസായ  മന്ത്രി ശ്രീ പീയുഷ് ഗോയൽ,
 യൂറോപ്പ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും  ട്രേഡ് കമ്മീഷണറുമായ   വ്ളാദിസ്  ദോംബ്രോവ്സ്കിസ് എന്നിവർ യോഗത്തിൽ ആധ്യക്ഷം വഹിച്ചു  

 2020 ജൂലൈയിൽ നടന്ന പതിനഞ്ചാമത് ഇന്ത്യ യൂറോപ്യൻ നേതൃ തല ഉച്ചകോടിയിൽ രാഷ്ട്രങ്ങൾക്കിടയിൽ ഇത്തരമൊരു ഒരു ഉന്നത തല സംഭാഷണം സജ്ജമാക്കുന്നതിനായി ധാരണയായിരുന്നു. ഉഭയകക്ഷി വ്യാപാര നിക്ഷേപക ബന്ധങ്ങളിൽ  മന്ത്രിതല നിർദ്ദേശങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് നീക്കം.

 ഉന്നത തല സംഭാഷണത്തിന്റെ  ഭാഗമായുള്ള ചർച്ചകളിൽ കോവിഡാനന്തര ലോക ക്രമത്തിന്റെ  ഭാഗമായി  ആഗോളതലത്തിൽ പാലിക്കേണ്ട സഹകരണത്തിന്റെയും  ഐക്യദാർഢ്യ ത്തിന്റെ യും ആവശ്യകത മന്ത്രിമാർ എടുത്തുപറഞ്ഞു. ഈ ദുർഘട സന്ധികളിൽ മികച്ച വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുന്നത് ലക്ഷ്യമാക്കി   തുടർച്ചയായ ഇടപാടുകളിലൂടെ ഉഭയകക്ഷി വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ഇരുവരും  സമ്മതം അറിയിച്ചു  

 ഒരു ഉഭയകക്ഷി നിയന്ത്രണ സംഭാഷണം, പരസ്പരസഹകരണത്തിന്റെ  കൂടുതൽ സാധ്യതകൾ ആരായുന്നത് ലക്ഷ്യമിട്ടുള്ള ഇന്ത്യ- യൂറോപ്യൻ ബഹുമുഖ തല സംഭാഷണം തുടങ്ങി,  വ്യാപാര- വാണിജ്യ പങ്കാളിത്തം സംബന്ധിച്ച നടപടികളിൽ പരസ്പര ധാരണയിൽ എത്തുന്നത്   ലക്ഷ്യമിട്ട് അടുത്ത മൂന്ന് മാസത്തിനിടെ വീണ്ടും കൂടിക്കാഴ്ച നടത്താമെന്നും ഇരുവരും ഉറപ്പുനൽകി
 

 ഉഭയകക്ഷി വ്യാപാര വാണിജ്യ കരാറുകൾ പുനരാരംഭിക്കുന്നത് ലക്ഷ്യമിട്ട് തുടർച്ചയായ ചർച്ചകൾ  നടത്തുന്നതും, ഇത് സംബന്ധിച്ച് ഇടക്കാല കരാർ രൂപം നൽകുന്നതും  ചർച്ചയിൽ വിഷയങ്ങളായി .
ഉഭയകക്ഷി വ്യാപാര ബന്ധത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഒരു പുതുക്കിയ  ഇന്ത്യ- യൂറോപ്യൻ യൂണിയൻ വാണിജ്യ സാമ്പത്തിക പങ്കാളിത്തം യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച മന്ത്രിമാർ  അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചു  

 



(Release ID: 1695788) Visitor Counter : 206