പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് ഹൈക്കോടതി വജ്ര ജൂബിലി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 04 FEB 2021 7:55PM by PIB Thiruvananthpuram

ഗുജറാത്ത് ഹൈക്കോടതിയുടെ  വജ്ര ജൂബിലി ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഫെബ്രുവരി 6) ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും. ഹൈക്കോടതി സ്ഥാപിതമായതിന്റെ അറുപത് വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ചുള്ള സ്മാരക തപാല്‍ സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കും.


കേന്ദ്ര നിയമ-നീതിന്യായ മന്ത്രി, സുപ്രീം കോടതി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാര്‍, ഗുജറാത്ത് മുഖ്യമന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗുജറാത്തിലെ നിയമ രംഗത്തെ പ്രമുഖ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരിക്കും.

 

***


(Release ID: 1695402) Visitor Counter : 151