ബഹിരാകാശ വകുപ്പ്‌

ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ ഈ മേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: ഡോ. ജിതേന്ദ്ര സിംഗ്

Posted On: 04 FEB 2021 1:41PM by PIB Thiruvananthpuram

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സാധ്യതകൾ തുറക്കുക, നൈപുണ്യ പരിവർത്തനം, ശേഷിയും സർഗ്ഗാത്മകതയും രാജ്യത്തിൻറെ സാങ്കേതികമുന്നേറ്റത്തിനും സ്വയംപര്യാപ്തതയ്ക്കും പ്രയോജനപ്പെടുത്തുക എന്നിവയാണ് ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളെന്ന് കേന്ദ്ര ആണവോർജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്.

 

ബഹിരാകാശ മേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വിഭാവനം ചെയ്യുന്നതായി രാജ്യസഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, മന്ത്രി അറിയിച്ചു.

 

വിതരണാധിഷ്ഠിത സമീപനത്തിൽ നിന്ന് ആവശ്യകതാധിഷ്ഠിത സമീപനത്തിലേക്കുള്ള പരിവർത്തനം, ദേശീയ വിഭവങ്ങളുടെ പരമാവധി വിനിയോഗം, സൃഷ്ടിപരമായ കഴിവുകളും ശ്രദ്ധയും ഗവേഷണമേഖലയിൽ കേന്ദ്രീകരിക്കുക എന്നീ കാഴ്ചപ്പാടുകളിലൂന്നിയുള്ള മുന്നേറ്റമാണ് ബഹിരാകാശ മേഖലയിൽ രാജ്യം ലക്ഷ്യമിടുന്നത്.

 

***



(Release ID: 1695378) Visitor Counter : 157