വാണിജ്യ വ്യവസായ മന്ത്രാലയം
ഉദ്യോഗ് മൻധൻ: ഇന്ത്യൻ വ്യവസായ മേഖലയിൽ ഗുണമേന്മയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വെബ്ബിനാറുകൾ സംഘടിപ്പിക്കുന്നു
Posted On:
03 FEB 2021 9:16AM by PIB Thiruvananthpuram
രാജ്യത്തെ ഉത്പാദന-സേവന മേഖലകളിലെ ഗുണമേന്മയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 45 പ്രത്യേകം മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന വെബ്ബിനാർ പരമ്പര ഉദ്യോഗ് മൻധനു 2021 ജനുവരി നാലിന് തുടക്കമായിരുന്നു.
വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, വാണിജ്യ വകുപ്പ്, ക്വാളിറ്റി കൌൺസിൽ ഓഫ് ഇന്ത്യ, ദേശീയ പ്രൊഡക്ടിവിറ്റി കൗൺസിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്, വിവിധ മന്ത്രാലയങ്ങൾ, വ്യവസായ ചേംബറുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ നാല് ആഴ്ചകളിലായി, ഉത്പാദന-സേവന മേഖലകളെ അധികരിച്ചുള്ള 18 വെബ്ബിനാറുകൾ സംഘടിപ്പിക്കപ്പെട്ടു. 175 പ്രഭാഷകരും WebEx ലൂടെ 1800 പേരും മറ്റ് സമൂഹമാധ്യമങ്ങളിലൂടെ ഏഴായിരത്തിലേറെ വ്യക്തികളും പരിപാടികളിൽ പങ്കെടുത്തു.
എല്ലാ ചർച്ചകളും അതാത് മേഖലകളിലെ വിദഗ്ധരും വ്യവസായ പ്രമുഖരും ആണ് നയിച്ചത്. ഇവർക്കൊപ്പം ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ആഗോളതലത്തിലെ മികച്ച മാതൃകകളെ പറ്റി ഒട്ടേറെ അന്താരാഷ്ട്ര പ്രഭാഷകരും, വിദഗ്ധരും തങ്ങളുടെ ആശയങ്ങൾ പങ്കു വെച്ചു. 45 മേഖലകളെ പറ്റി ഉരുത്തിരിയുന്ന മികച്ച നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ള ഗ്രന്ഥം മാർച്ചിൽ പ്രകാശനം ചെയ്യുന്നതാണ്.
ചർച്ചകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വെബ്സൈറ്റ് സന്ദർശിക്കുകയും,
https://udyogmanthan.qcin.org/, ഈ വിലാസത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുക https://tinyurl.com/UMparticipation
2021 മാർച്ച് രണ്ടു വരെ വെബ്ബിന്നാർ പരമ്പര തുടരും.
(Release ID: 1694719)
Visitor Counter : 209