ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആയുഷ്മാൻ ഭാരത്  പദ്ധതി സംസ്ഥാനങ്ങളുടെ ആരോഗ്യ പദ്ധതികളുമായി സംയോജിപ്പിക്കൽ

Posted On: 02 FEB 2021 4:25PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ഫെബ്രുവരി 02,2021



ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ  പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. നിലവിൽ 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പാക്കുന്നു. എബി-പി‌എം‌ജെ‌എയുമായി സഹകരിച്ച്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തനതായ ആരോഗ്യ സംരക്ഷണ പദ്ധതികൾ‌ നടത്താനുള്ള സാധ്യതകളുമുണ്ട്. ഈ ക്രമീകരണത്തിന് കീഴിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ ക്ഷേമ പാക്കേജുകൾ, പൊതുവായ ഐടി സംവിധാനം, പി‌എം‌ജെ‌എ എം പാനൽ ചെയ്‌തിട്ടുള്ള ആശുപത്രി ശൃംഖലകളുടെ സേവനം   എന്നിവ ഉപയോഗിക്കാം.

പദ്ധതിയുടെ ഫണ്ട്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഹിമാലയൻ സംസ്ഥാനങ്ങളും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും ഒഴികെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര വിഹിതത്തിന്റെ അനുപാതം 60:40 ആണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാലയൻ സംസ്ഥാനങ്ങൾക്കും അനുപാതം 90:10 ആണ്. നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക്‌ പ്രീമിയത്തിന്റെ 100 ശതമാനവും കേന്ദ്രവിഹിതം ആണ്.

എബി-പി‌എം‌ജെ‌ഐ പ്രകാരം 19,506 കോടി രൂപയ്‌ക്കുള്ള 1.57 കോടി ആശുപത്രി അഡ്‌മിഷനുകൾക്ക്‌ അംഗീകാരം  നൽകിയിട്ടുണ്ട് .

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹ മന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്



(Release ID: 1694480) Visitor Counter : 151