വനിതാ, ശിശു വികസന മന്ത്രാലയം

2020ലെ നാരീ ശക്തി  പുരസ്കാരത്തിന് അപേക്ഷിക്കേണ്ട  അവസാന തീയതി 2021 ഫെബ്രുവരി 6 ലേക്ക് ദീർഘിപ്പിച്ചു.

Posted On: 02 FEB 2021 11:45AM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 02, 2021

 2020 ലെ നാരീശക്തി പുരസ്കാരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി കേന്ദ്ര  വനിതാ ശിശു വികസന മന്ത്രാലയം, 2021 ഫെബ്രുവരി 6 വരെ ദീർഘിപ്പിച്ചു. സ്ത്രീ ശാക്തീകരണ രംഗത്ത് അസാധാരണ സംഭാവനകൾ നൽകുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനായി എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന്കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാരീശക്തി പുരസ്കാരം നൽകുന്നു .

വ്യക്തികൾ/ സംഘങ്ങൾ/ എൻജിഒകൾ /സ്ഥാപനങ്ങൾ  എന്നിവർക്ക്പുരസ്കാരം നൽകാറുണ്ട്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വനിതാശാക്തീകരണ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തനമികവ് ഉള്ള സ്ഥാപനങ്ങൾ, കുറഞ്ഞത് 25 വയസ്സ് ആയ വ്യക്തികൾ തുടങ്ങിയവർക്ക് പുരസ്കാരത്തിനായി അപേക്ഷിക്കാം.
 കൂടുതൽ വിവരങ്ങൾക്ക് http://narishaktipuraskar.wcd.gov.in/ എന്ന ലിങ്ക് സന്ദർശിക്കുക


(Release ID: 1694426) Visitor Counter : 255