ധനകാര്യ മന്ത്രാലയം
ഊർജ്ജ വിതരണ മേഖലയുടെ നവീകരണത്തിനായി 3,05,984 കോടി രൂപയുടെ പദ്ധതി
Posted On:
01 FEB 2021 1:52PM by PIB Thiruvananthpuram
ഊർജ്ജ വിതരണ കമ്പനികളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2021-22 ലെ ബജറ്റ് പ്രസംഗത്തിൽ അടുത്ത 5 വർഷത്തേയ്ക്ക് ഊർജ്ജ വിതരണ മേഖലയിൽ 3,05,984 കോടി രൂപയുടെ നവീകര - അധിഷ്ഠിത, ഫല-ബന്ധിത വൈദ്യുതി വിതരണ പദ്ധതി നിർദ്ദേശിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി ഊർജ്ജ വിതരണ കമ്പനികൾക്ക് ഈ പദ്ധതി സഹായം നൽകും.
ഒന്നിലധികം വിതരണ കമ്പനികളിൽ നിന്ന് തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ ഉപയോക്താക്കൾക്ക് തുറന്നു കൊടുക്കുന്നതിനായി മത്സരാധിഷ്ഠിത ചട്ടക്കൂട് സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
2020 നവംബറിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹരിത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനായി 2021-22 ൽ നാഷണൽ ഹൈഡ്രജൻ എനർജി മിഷൻ ആരംഭിക്കാനും ബജറ്റിൽ നിർദ്ദേശിച്ചു.
(Release ID: 1694423)
Visitor Counter : 249