ധനകാര്യ മന്ത്രാലയം

സാമ്പത്തിക പ്രവർത്തനങ്ങളുടെ വി-ആകൃതിയിലുള്ള ശക്തമായ തിരിച്ചു വരവ്,വ്യാവസായിക ഉത്പാദന ഡാറ്റയിൽ സ്ഥിരീകരിക്കുന്നു

Posted On: 29 JAN 2021 3:28PM by PIB Thiruvananthpuram




ന്യൂഡൽഹി , ജനുവരി 29,2021

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വ്യാവസായിക, അടിസ്ഥാന സൗകര്യമേഖല അതിവേഗം വി ആകൃതിയിലുള്ള വീണ്ടെടുക്കൽ പാതയിലാണെന്ന് സാമ്പത്തിക സർവേ നിരീക്ഷിച്ചു. വ്യാവസായിക ഉത്പാദന ഡാറ്റയിൽ ഇത് കൂടുതൽ സ്ഥിരീകരിച്ചു.

വ്യാവസായിക ഉത്പാദന മേഖലയിലെ അടിസ്ഥാന വീണ്ടെടുക്കൽ 2020 നവംബറിൽ (-) 1.9 ശതമാനം വളർച്ച നേടി.2019  നവംബറിൽ ഇത്  2.1 ശതമാനവും 2020 ഏപ്രിലിൽ ഇത്  (-) 57.3 ശതമാനവും ആയിരുന്നു.

 29.87 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ്- ആത്മനിർഭർ ഭാരത് അഭിയാൻ- കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു . ഇത്  ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനം വരും. ഈ ഉത്തേജക പാക്കേജ് കോവിഡ് -19 നെതിരെ പോരാടുന്നതിന് ചെറുകിട നാമമാത്ര ഇടത്തരം സംരംഭങ്ങൾക്ക് ആശ്വാസമേകി. നടപടികൾ സാമ്പത്തിക വീണ്ടെടുക്കലിൽ നല്ല സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു.

2020 ലെ ഡൂയിങ് ബിസിനസ് റിപ്പോർട്ട് (ഡിബിആർ) അനുസരിച്ച്, 2019 ലെ ബിസിനസ് സൗഹൃദ  (ഇഒഡിബി) സൂചികയിൽ ഇന്ത്യയുടെ റാങ്ക്,190 രാജ്യങ്ങളെ പരിഗണിക്കുമ്പോൾ 2018 ലെ  77 -ൽ നിന്ന് 63 ആം സ്ഥാനത്തേക്ക് ഉയർന്നു.10 സൂചകങ്ങളിൽ 7 ലും ഇന്ത്യ മെച്ചപ്പെട്ടു.

ഈ സാമ്പത്തിക വർഷം മൊത്തം വിദേശ നിക്ഷേപ ഓഹരി പ്രവാഹം 49.98 ബില്യൺ യുഎസ് ഡോളറായിരുന്നതായി സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു.2019 ൽ ഇതേ കാലയളവിൽ ഇത് 44.37 ബില്യൺ യുഎസ് ഡോളറായിരുന്നു.ഈ സാമ്പത്തിക വർഷം,2020 സെപ്റ്റംബർ വരെ 30.0 ബില്യൺ യുഎസ് ഡോളറാണ് വിദേശ നിക്ഷേപ ഓഹരിപ്രവാഹം.ഭൂരിഭാഗവും വിദേശ നിക്ഷേപവും  ഉൽപ്പാദനേതര മേഖലയിലാണ്.


(Release ID: 1693530) Visitor Counter : 236