ധനകാര്യ മന്ത്രാലയം
സാമ്പത്തികനയ പ്രതികരണം ആത്മനിര്‍ഭര്‍ ഭാരതിന് അനുസരിച്ച് തുടര്‍ച്ചയായി മൂന്നുമാസം പ്രതിമാസ ജി.എസ്.ടി വരുമാനം ഒരുകോടി കവിഞ്ഞു
Posted On:
29 JAN 2021 3:35PM by PIB Thiruvananthpuram
ആത്മനിര്‍ഭര്‍ ഭാരതിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള ചോദന വിതരണ സംയോജനത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തികനയത്തിന്റെ പ്രതികരണമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മഹാമാരിയില്‍ നിന്നുള്ള ആഘാതം കുറയ്ക്കുന്നതിനും അതിന്റെ തുടര്‍ച്ചയായി സാമ്പത്തിക പുനരുജ്ജീവനത്തിനും അനുസരിച്ചാണ് അത്. കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രമതി നിര്‍മ്മലാ സീതാരാമനാണ് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. ''മഹാമാരിക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തികനയ പ്രതിരോധം മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. മറ്റ് പലരാജ്യങ്ങളും ഫ്രന്‍ഡ് ലോഡഡ് ഗ്രാന്റ് ഉത്തേജന പാക്കേജ് പുനരുജ്ജീവനത്തിനായി സ്വീകരിച്ചപ്പോള്‍ ഇന്ത്യ ഘട്ടം ഘട്ടമായുള്ള സമീപനമാണ് സ്വീകരിച്ചത്'' സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പരിപാടി, ജന്‍ധന്‍ അക്കൗണ്ടുകളിലേക്കു്‌ള നേരിട്ടുള്ള കൈമാറ്റം, വായ്പയ്ക്ക് ഗവണ്‍മെന്റ് ഉറപ്പുകള്‍, എന്നീ നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്ന് സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. സാമ്പത്തിക ഉത്തേജനത്തിന്റെ ലക്ഷ്യം മൂലധനചെലവ്, ഉല്‍പ്പാദന ബന്ധിത ആനുകൂല്യങ്ങള്‍, ഉപഭോക്തൃ ചോദനയ്ക്ക് അനുസരിച്ചുള്ള മറ്റുള്ള പദ്ധതികള്‍ എന്നിവ ലക്ഷ്യമാക്കികൊണ്ട് ആഭ്യന്തര ചോദന വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളായിരുന്ന ഗവണ്‍മെന്റിന്റേത്.
ബജറ്റിന് മുമ്പുള്ള സര്‍വേ 2019-20ലെ ധനകമ്മി ജി.ഡി.പിയുടെ 4.6% മായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. 2019-20ല്‍ ലക്ഷ്യം വച്ചിരുന്ന ധനകമ്മിയുടെ 0.8% ഉയര്‍ന്ന നിരക്കാണ്. കോര്‍പ്പറേറ്റ് വ്യക്തിഗത ആദായനികുതി നിരക്ക് 2019-20ല്‍ കുറഞ്ഞുവെന്ന് സര്‍വേ ചുണ്ടിക്കാട്ടുന്നു. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള താമസമാണ് കാരണം. എന്നാല്‍ റവന്യുരംഗത്ത് തിരിച്ചുവരവ് പ്രകടമാണ്. പ്രതിമാസ ജി.എസ്.ടി മൊത്തവരവ് ഒരു ലക്ഷം കോടി കടന്നു. തുടര്‍ച്ചയായി മൂന്നുമാസം ഇത് തുടര്‍ന്നു. 2020 ഡിസംബറിലെ ജി.എസ്.ടി വരുമാനം 1.15 ലക്ഷം കോടിയായിരുന്നു.2019 ഡിസംബറില്‍ ജി.എസ്.ടി വരുമാനത്തില്‍ 12%ന്റെ വളര്‍ച്ചയ്ക്ക് ശേഷമുള്ളതാണ് ഇത്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ ജി.എസ്.ടി വരുമാനമാണിത്.
(Release ID: 1693400)
Visitor Counter : 231