ധനകാര്യ മന്ത്രാലയം

ആസ്തി ഗുണനിലവാര അവലോകന പ്രക്രിയ ഉടൻ നടത്തണം: സാമ്പത്തിക സർവേ

Posted On: 29 JAN 2021 3:30PM by PIB Thiruvananthpuram


 


റെഗുലേറ്ററും ബാങ്കുകളും തമ്മിൽ അസമമായ വിവരവിനിമയം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇപ്പോൾ നിലവിലുള്ള  ഇളവുകൾ അവസാനിച്ചയുടൻ, ആസ്തി ഗുണനിലവാര അവലോകന പ്രക്രിയ (അസറ്റ് ക്വാളിറ്റി റിവ്യൂ) നടത്തണമെന്ന് സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. 2020-21 ലെ സാമ്പത്തിക സർവേ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ വച്ചു.

സർവേ പ്രകാരം, വായ്പകൾ തിരിച്ചു പിടിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആസ്തികൾ പുനക്രമീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതോടൊപ്പം, പുനഃക്രമീകരിച്ച ആസ്തികളെ മേലിൽ നിഷ്ക്രിയ ആസ്തികൾ (എൻ‌പി‌എകൾ) എന്ന് തരംതിരിക്കേണ്ടതില്ല. അതോടെ നിഷ്ക്രിയ ആസ്തികൾക്ക് പ്രത്യേക വ്യവസ്ഥകൾ ആവശ്യമായി വരില്ല.

ബാങ്ക് വായ്പകളുടെ നിലവിലുള്ള ഇളവുകൾ കോവിഡ്-19 മഹാമാരി കാരണം അനിവാര്യമായി വന്നതാണ്.


(Release ID: 1693382) Visitor Counter : 123