ധനകാര്യ മന്ത്രാലയം

കൂടുതൽ സജീവവും പ്രതി-ചാക്രികവുമായ ധനനയത്തിന് ആഹ്വാനം ചെയ്ത് സാമ്പത്തിക സർവ്വേ

Posted On: 29 JAN 2021 3:32PM by PIB Thiruvananthpuram



ന്യൂഡൽഹി, ജനുവരി 29, 2021

ഇന്ത്യൻ പശ്ചാത്തലത്തിൽ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതും കടത്തിന്റെ സുസ്ഥിരതയിലേക്ക്
നയിക്കുന്നതുമായ സജീവ ധന നയത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സാമ്പത്തിക സർവ്വേ. 2020-21 വർഷത്തെ സാമ്പത്തിക സർവ്വേ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്തുവച്ചു.

കോവിഡ്-19 പ്രതിസന്ധികൾക്കിടയിൽ പണച്ചെലവിന്റെ ആവശ്യകത കണക്കിലെടുത്ത സർവ്വേ, പ്രതിസന്ധി കാലയളവിൽ ഇന്ത്യയുടെ ധനനയ നിലപാട് പരിശോധിച്ചിട്ടുണ്ട്.  കടത്തിന്റെ സുസ്ഥിരതയിലേക്ക് നയിച്ച വളർച്ചയായിരുന്നു എന്നും, മറിച്ചല്ല, എന്നുമുള്ള നിഗമനമാണ് സാമ്പത്തിക സർവ്വേ മുന്നോട്ടുവയ്ക്കുന്നത്.

കടത്തിലെ സുസ്ഥിരത, സമ്പദ്‌വ്യവസ്ഥയിലെ പലിശനിരക്കും വളർച്ചാനിരക്കും തമ്മിലുള്ള വ്യത്യാസത്തെ (IRGD) ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണിത്. ഉയർന്ന വളർച്ച ശേഷിയുള്ള ഇന്ത്യൻ സാഹചര്യത്തിൽ, ഗവൺമെന്റ്, കടത്തിന് നൽകിയ പലിശനിരക്ക് ഇന്ത്യയുടെ വളർച്ചാ നിരക്കിനേക്കാൾ താഴെയാണ്.

വിവിധ രാജ്യങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉയർന്ന വളർച്ചാ നിരക്കുള്ള രാജ്യങ്ങളിൽ കടത്തിന് സുസ്ഥിരത ഉണ്ടാകുന്നതായി സർവേ വ്യക്തമാക്കുന്നു.

വളർച്ച സാധ്യമാക്കുന്നതിന് പ്രതി-ചാക്രിക ധനനയം അഭിലഷണീയം ആണെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കേണ്ടത് ഉണ്ടെങ്കിലും സാമ്പത്തിക മാന്ദ്യകാലത്ത് ഇത് നിർണായകമാണ്. ഇന്ത്യയെപ്പോലെ അനൗപചാരിക മേഖലയിൽ  വലിയ തൊഴിൽശക്തി ഉള്ള രാജ്യത്ത് പ്രതി ചാക്രിക ധനനയം കൂടുതൽ പ്രാധാന്യമർഹിക്കുന്നതായും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.


(Release ID: 1693335) Visitor Counter : 231