ധനകാര്യ മന്ത്രാലയം
നിയന്ത്രണങ്ങളും പരിഷ്കരണ നടപടികളും ലളിതമാക്കാൻ ആഹ്വാനം ചെയ്ത് സാമ്പത്തിക സർവ്വേ
Posted On:
29 JAN 2021 3:29PM by PIB Thiruvananthpuram
ന്യൂഡൽഹി, ജനുവരി 29, 2021
യഥാർത്ഥ തലത്തിലെ അനിശ്ചിതത്വത്തിന്റെ വെളിച്ചത്തിൽ, നിയന്ത്രണ പ്രവർത്തനങ്ങൾ ലളിതമാക്കാൻ സാമ്പത്തിക സർവ്വേ ആഹ്വാനം ചെയ്തു. 2020- 21 വർഷത്തെ സാമ്പത്തിക സർവ്വേ, കേന്ദ്ര ധന മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ വച്ചു.
ഇന്ത്യയിൽ ഭരണ നടപടിക്രമങ്ങൾക്ക് വളരെയധികം താമസം നേരിടുന്നതിനൊപ്പം, നിരവധി നിയന്ത്രണ സങ്കീർണ്ണതകളും ഉള്ളതായി സർവേ ചൂണ്ടിക്കാട്ടുന്നു.
അമിത നിയന്ത്രണമാണ് ഇന്ത്യയിലെ ഭരണ നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അന്താരാഷ്ട്ര താരതമ്യപഠനം വഴി സർവ്വേ പറയുന്നു.
ഇന്ത്യയിൽ ഒരു കമ്പനി സ്വമേധയാ അടച്ചുപൂട്ടുന്നതിന് നേരിട്ട സമയവും, നടപടിക്രമവും പഠന വിധേയമാക്കിയാണ് സാമ്പത്തിക സർവ്വേ ഇക്കാര്യം വ്യക്തമാക്കുന്നത്. കമ്പനി അടച്ചു പൂട്ടുന്നതിന് യാതൊരു തർക്കമോ ബാധ്യതയോ ഇല്ലാതിരുന്നിട്ടും പേപ്പർ നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകളിൽ നിന്നും കമ്പനി ഇല്ലാതാക്കാൻ 1570 ദിവസം വേണ്ടി വന്നു.
ലളിതമായ നിയന്ത്രണങ്ങളോടൊപ്പം സുതാര്യമായ തീരുമാന നിർവഹണ പ്രക്രിയയുമാണ് ഇതിനുള്ള മികച്ച പരിഹാരമെന്ന് സർവ്വേ പറയുന്നു. ഗവൺമെന്റ്നു വേണ്ടി തീരുമാനമെടുക്കുന്നയാൾക്ക് വിവേചന അധികാരം നൽകിയ ശേഷം, ഇത് മൂന്ന് കാര്യങ്ങളുമായി സന്തുലിതമാക്കേണ്ടതുണ്ട്: കൂടുതൽ സുതാര്യത, ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമായ സംവിധാനം (ബാങ്ക് ബോർഡ് പോലെ), മുൻ കാര്യങ്ങളിലെ പരിഹാര സംവിധാനം എന്നിവയാണവ.
നിയന്ത്രണ നടപടികൾ ലളിതമാക്കിയ മേഖലകളിൽ പ്രവർത്തനങ്ങൾ സുഗമമായതായും സാമ്പത്തിക സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി പുതിയ ജെം പോർട്ടൽ, ഗവൺമെന്റ് സംഭരണത്തിലെ വിലയുടെ സുതാര്യത ഉറപ്പുവരുത്തുന്നു.
(Release ID: 1693333)
Visitor Counter : 220